കോതമംഗലം : കോതമംഗലം രൂപതയുടെ അഞ്ചാം രൂപതാദിനം പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയിൽ നിരവധി വൈദികരും സിസ്റ്റേഴ്സ് പങ്കാളികളായി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് അധ്യക്ഷ്യം വഹിച്ചു.
ഈ കഴിഞ്ഞ ഒരു വർഷക്കാലം ആദ്ധ്യാത്മികവും ഭൗതികവും സാമൂഹികവുമായ മേഖലകളിൽ രൂപത കൈവരിച്ച നിരവധിയായ നേട്ടങ്ങളെ അഭിവന്ദ്യ പിതാവ് എടുത്തുപറഞ്ഞു. രൂപതയുടെ വളർച്ച ദൈവാനുഗ്രഹത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെയും നമ്മുടെ പൂർവികരുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണെന്ന് അഭിവന്ദ്യ പിതാവ് കൂട്ടിച്ചേർത്തു.
മുഖ്യപ്രഭാഷണം നടത്തിയ ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നിൽ കോതമംഗലം രൂപത ഈ അടുത്ത നാളുകളിൽ നടത്തിയ ശക്തമായ സാമൂഹിക ഇടപെടലുകളെ പ്രത്യേകം അഭിനന്ദിച്ചു. രൂപതയുടെ കർഷകരോടുള്ള ഐക്യദാർഢ്യത്തിന്റെ നേർച്ചിത്രമായ രൂപത ദിന ലോഗോയും പ്രത്യേക അഭിനന്ദനത്തിന് അർഹമായി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത റവ. ഫാദർ ജോസ് മോനിപ്പിള്ളിൽ, റവ. സിസ്റ്റർ സിബിയ സിഎംസി, അഡ്വ. തോമസ് എന്നിവർക്ക് രൂപതയുടെ ആദരവ് നൽകി. ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട രൂപതാംഗമായ അഡ്വ. കെ ഫ്രാൻസിസ് ജോർജിനെ രൂപതയുടെ ആശംസകൾ അറിയിച്ചു. രൂപതയുടെ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ശ്രീ സണ്ണി കടുത്താഴെ, ഫാദർ സഖറിയാസ് എടാട്ട് വി. സി, മാസ്റ്റർ സാം ഡിംസൺ എന്നിവർ ആശംസകൾ അർപ്പിച്ചു. രൂപത ദിനാഘോഷത്തിന് രൂപത വികാരി ജനറൽമാരായ മോൺ പയസ് മലേക്കേണ്ടത്തിൽ, മോൺ വിൻസെന്റ് നെടുങ്ങാട്ട്, പൈങ്ങോട്ടൂർ ഫൊറോനാ വികാരി ഫാ. ജെയിംസ് വരാരപ്പിള്ളി,
ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, ഫാ. ജോസഫ് മഠത്തിൽ, കൈകാരന്മാർ കമ്മിറ്റി അംഗങ്ങൾ എന്നിവർ ദിനാചരണത്തിന് നേതൃത്വം നൽകി.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
#kothamangalamnews