കൊച്ചി: കെ.എസ്.ആർ.ടി.സി. ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് നിലക്കോട്ടൈ സ്വദേശി അഖിൽ ജോസാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരത്തോടെ പെരുമ്പാവൂരിലാണ് സംഭവം. പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായാണ് പറയുന്നത്. ഉപദ്രവം സഹിക്കവയ്യാതെയാണ് പെൺകുട്ടി ബഹളംവെച്ചത്. പിന്നാലെ മറ്റുയാത്രക്കാർ വിഷയത്തിൽ ഇടപെടുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബസ് യാത്രയ്ക്കിടെ അഖിൽ പെൺകുട്ടിയുടെ ദേഹത്ത് കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നുമാണ് പരാതി. പെൺകുട്ടി ബഹളംവെച്ചതോടെ മറ്റുയാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് യുവാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ബസിൽ കയറിയത് മുതൽ അഖിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായാണ് പറയുന്നത്. ഉപദ്രവം സഹിക്കവയ്യാതെയാണ് പെൺകുട്ടി ബഹളംവെച്ചത്. പിന്നാലെ മറ്റുയാത്രക്കാർ വിഷയത്തിൽ ഇടപെടുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.