കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം പുതുപ്പറമ്പിൽ വീട്ടിൽ സുജിൻ ബാബുവിനെ (42) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസെടുത്ത് പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഫെയ്സ്ബുക്ക് സൗഹൃദം, യുവതിയുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചു; 42-കാരൻ അറസ്റ്റിൽ
