തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലം പ്രഖ്യാപിച്ചു. VC 490987 എന്ന നമ്പറിനാണ് അടിച്ചത്.
തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പന്ത്രണ്ട് കോടിയാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം.
വിഷു ബംബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം അടിച്ചത് ആലപ്പുഴ വിറ്റ ടിക്കറ്റിനാണ്. കൈതവനം സ്വദേശി അനിൽകുമാറിന്റെ തൃക്കാർത്തിക എന്ന ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. തൃക്കാർത്തിക ഏജൻസിയിൽ നിന്നും ടിക്കറ്റ് എടുത്ത് വിൽപ്പന നടത്തുന്ന ചിലറ വില്പനക്കാരിയായ ജയയുടെ കയ്യിൽ നിന്നും ടിക്കറ്റ് എടുത്ത ഭാഗ്യവാനാണ് ബംബർ അടിച്ചത്.