കോതമംഗലം : കുട്ടമ്പുഴ കുഞ്ചിപ്പാറയിൽ അങ്കണവാടി കെട്ടിടത്തിന് നേരെ കാട്ടാനകൂട്ടത്തിൻ്റെ ആക്രമണം. നിരവധി സാമഗ്രികൾ അടിച്ചുതകർത്തു. കെട്ടിടത്തിന്റെ വാതിലും ഫർണീച്ചറും ഗ്യാസ് അടുപ്പും പാത്രങ്ങളുമടക്കം നശിപ്പിച്ചു. അങ്കണവാടി കെട്ടിടം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സമീപത്തെ മറ്റൊരു കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.
തിങ്കളാഴ്ച രാത്രിയിലായിരുന്നു ആനക്കൂട്ടത്തിൻ്റെ ആക്രമണം. ഇന്നലെ രാവിലെ ജീവനക്കാരും കുട്ടികളും എത്തിയപ്പോഴാണ് സാധനസാമഗ്രികളെല്ലാം പുറത്ത് കിടക്കുന്നത് കണ്ടത്. അങ്കണവാടിയുടെ മുൻവശത്തേയും പിൻഭാഗത്തേയും വാതിലുകളും തകർത്തു.