റാങ്കുകളുടെ തിളക്കത്തിൽ തൊടുപുഴ ന്യൂമാൻ കോളേജ്

തൊടുപുഴ : കേന്ദ്ര എജൻസിയായ നാക്-ന്റെ പുനപരിശോധന പ്രക്രിയയിൽ കേരളത്തിലെ ഉയർന്ന സ്കോർ കരസ്ഥമാക്കിയ തൊടുപുഴ ന്യൂമാൻ കോളേജിന് തിലകക്കുറിയായി യൂണിവേഴ്സിറ്റി റാങ്കുകൾ. എം. ജി. യൂണിവേഴ്സിറ്റി ബിരുദ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 15 റാങ്കുകളാണ് കോളേജ് നേടിയത്.

ആര്യ പി. കെ. (ബി.കോം കോ ഓപ്പറേഷൻ ഒന്നാം റാങ്ക്), അമീന കെ. എസ് (ബിഎസ്‌സി സുവോളജി രണ്ടാം റാങ്ക്), നന്ദന രാജേഷ് (ബിഎസ്‌സി ബോട്ടണി രണ്ടാം റാങ്ക്), സജന സലീം (ബിഎസ്‌സി സൈക്കോളജി മൂന്നാം റാങ്ക്), അസ്ന നവാസ് (ബി എസ്‌സി കെമിസ്ട്രി നാലാം റാങ്ക്), പ്രണവ് എസ് നാരായണൻ (ബിഎസ്‌സി ഫിസ്സ് അഞ്ചാം റാങ്ക്), അനഘ ഉണ്ണി (ബി.കോം. കമ്പ്യൂട്ടർ ആപ്ലീക്കേഷൻ ആറാം റാങ്ക്), ഗൗരി ലക്ഷമി മനോജ് (ബിഎസ്‌സി സുവോളജി ആറാം റാങ്ക്), സ്റ്റെഫി ജോസ് (ബി.എ മലയാളം ഏഴാം റാങ്ക്), ആഷിൻ റോജൻ (ബി.എ. ഹിസ്റ്ററി ഏഴാം റാങ്ക്), ആദിത്യൻ കെ.എസ് (ബി.എ. ഹിസ്റ്ററി ഏഴാം റാങ്ക്), സേതു ലക്ഷമി കെ.ഡി (ബി. എസ്‌സി ബോട്ടണി എട്ടാം റാങ്ക്), അർജുൻ സന്തോഷ് (ബി. കോം. ഫിനാൻസ് ആന്റ് ടാക്സേഷൻ പത്താം റാങ്ക്), അനഖ വാസു (ബി.എ ഹിസ്റ്ററി പത്താം റാങ്ക്) എന്നിവരാണ് റാങ്കുകൾ നേടിയത്.


വിദ്യാർത്ഥികളെ കോളജ് മാനേജർ മോൺ. ഡോ. പയസ് മലേകണ്ടത്തിൽ, കോർപ്പറേറ്റ് ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. പോൾ പാറത്താഴം, പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രാഹം, ബർസാർ ഫാ. ബെൻസൺ എൻ. ആൻ്റണി എന്നിവർ അഭിനന്ദിച്ചു.

#thodupuzhanews #newmancollege #rankukaludethilakkathil

Leave a Reply

Your email address will not be published. Required fields are marked *