അനധികൃത റോഡ് കയ്യേറ്റം: നഗരസഭ ഒഴിപ്പിക്കൽ തുടരുന്നു
തൊടുപുഴ : നഗരസഭയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കേയറ്റം മുതൽ മങ്ങാട്ടുകവല വരെയുള്ള ഭാഗങ്ങളിലെ അനധികൃത കച്ചവടവും കൈയേറ്റവുമാണ് ഒഴിപ്പിച്ചത്.നഗരത്തിലെ കിഴക്കേയറ്റം, കെകെആർ ജംഗ്ഷൻ എന്നിവിടങ്ങളിൽ വിൽപ്പന നടത്താനായി അനധികൃതമായി പുറത്തേക്ക് ഇറക്കിവച്ച ബൈക്കുകൾ നഗരസഭ അധികൃതർ പിടിച്ചെടുത്തു. മൂന്നു സ്ഥാപനങ്ങളിലെ ബൈക്കുകളാണ് നഗരസഭ പിടിച്ചെടുത്തത്. ഇവരിൽനിന്ന് പിഴയും ഈടാക്കി.റോഡിലേക്ക് ഇറക്കിവെച്ചുള്ള ബൈക്ക് കച്ചവടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നേരത്തേ ഇവർക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇത് മാറ്റാൻ ഉടമകൾ തയ്യാറായിരുന്നില്ല. ഇതേ…

