ബൈക്കപകടത്തിൽ മരണപ്പെട്ടു

നെടുങ്കണ്ടം : മഞ്ഞപ്പെട്ടി ചുഴുപ്പിൽ വീട്ടിൽ തോമസ് – മിനി ദമ്പതിമാരുടെ മകൻ ടോം തോമസ് (26 വയസ്സ്) ഇന്നലെ ശനിയാഴ്‌ച്ച പകൽ രണ്ടു മണിയോടെ തിങ്കൾക്കാട് വച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. മൃതദേഹം  നെടുംകണ്ടം താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം ലുലു മാളിൽ നിന്നും ജോലി കഴിഞ്ഞ് തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1#bikeaccident #nedumkandam

Read More

ശവസംസ്കാര ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞ് കയറി; ഒരാൾ മരണപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ഇടുക്കി : ഇരട്ടയാർ ഉപ്പുകണ്ടത്ത് സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരുക്കേറ്റു. ഉപ്പുകണ്ടം നെല്ലംപുഴ സ്‌കറിയ (70) യാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ തറപ്പേൽ നിതിനും മറ്റൊരാൾക്കുമാണ് പരുക്കേറ്റത്. വൈകിട്ട് 3 മണിയോടെയാണ് സംഭവമുണ്ടായത്. ഉപ്പുകണ്ടത്തിൽ മറിയയുടെ സംസ്കാര ചടങ്ങിനെത്തിയവരുടെ ഇടയിലേക്ക് ബൊലീറോ ജീപ്പ് പാഞ്ഞു കയറുകയായിരുന്നു. സ്‌കറിയയുടെ ദേഹത്ത് കൂടി വാഹനം കയറിയിറങ്ങി. പരിക്കേറ്റവർ കട്ടപ്പനിലെ സ്വകാര്യ ആശുപത്രിയിലാണ്.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More

സ്വർണ്ണവിലയിൽ ഇടിവ്

തൊടുപുഴ : സംസ്‌ഥാനത്ത് ഇന്ന് സ്വർണവില പവന് 1520 രൂപ കുറഞ്ഞ് 52,560 രൂപയിലെത്തി. ഗ്രാമിന് 190 രൂപ കുറഞ്ഞ് വില 6,570 രൂപയായി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം വില ഇത്രയും കുറയുന്നത്. ഇതിനു മുൻപ് ഗ്രാമിന് 150 രൂപ വരെ (പവന് 1,200 രൂപ വരെ) ഇടിഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ താഴ്ന്ന് 5,470 രൂപയിലെത്തി. വെള്ളി വിലയും ഗ്രാമിന് 3 രൂപ കുറഞ്ഞ് 96 രൂപയായി. കരുതൽ…

Read More

നിയമ ഭേദഗതി വരുന്നു: ഇനി ബാങ്ക് ജപ്ത‌ിയിൽ സർക്കാരിന് ഇടപെടാം; ജപ്ത‌ി ഭീഷണി നേരിടുന്ന ആയിരങ്ങൾക്ക് ആശ്വാസമാകും

തിരുവനന്തപുരം : ജപ്തി നടപടിയുടെ പേരിൽ ജനങ്ങളെ പീഡിപ്പിക്കുന്നതും ആത്മഹത്യയിലേക്ക് തളിവിടുന്നതും തടയാൻ 1968-ലെ കേരള റവന്യു റിക്കവറി നിയമത്തിൽ ഭേദഗതി വരുത്താനുള്ല ബില്ലിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. ചെറുകിട കർഷകരുടേതുൾപ്പെടെ വീടും കൃഷിഭൂമിയും ജപ്തി ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. വായ്പാ കുടിശിക തിരിച്ചടയ്ക്കാൻ കൂടുതൽ ഗഡുക്കൾ അനുവദിക്കുന്നതും പരിഗണിക്കും. നികുതി കുടിശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിൻ്റെ വില്പന വിവരങ്ങൾ ഓൺലൈനായി പ്രസിദ്ധീകരിക്കുക, സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശിക ബാദ്ധ്യത തീർക്കുന്നതിന് ഉതകുംവിധം…

Read More

വിമാനം ലാന്‍ഡ് ചെയ്യാൻനേരം സീറ്റ് ബെല്‍റ്റ് ഇടാന്‍ ഉപദേശിച്ച സഹയാത്രികന്റെ മൂക്കിനിടിച്ച് യുവാവ്

കൊച്ചി: വിമാനം ലാന്‍ഡ് ചെയ്യാൻനേരം സീറ്റ് ബെല്‍റ്റ് ഇടാന്‍ ഉപദേശിച്ചയാളുടെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ച് സഹയാത്രികന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. ഇടുക്കി സ്വദേശി അനില്‍ തോമസാണ് സഹയാത്രികനായ കോട്ടയം സ്വദേശി വിമലിനെ ആക്രമിച്ചത്. ലാന്‍ഡിങ് അനൗണ്‍സ്‌മെന്റിന് പിന്നാലെ വിശാല്‍ അനില്‍ തോമസിനോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അനില്‍ ഇത് അനുസരിച്ചില്ല. പുറത്ത് ശക്തമായ മഴയുണ്ടെന്നും സീറ്റ് ബെല്‍റ്റ് ഇടുന്നതാണ് സുരക്ഷിതമെന്നും വീണ്ടും പറഞ്ഞു. ഇതോടെയാണ് പ്രകോപിതനായ അനില്‍ വിശാലിന്റെ…

Read More

വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം

അങ്കമാലി : അങ്കമാലി ടൗൺ കോളനിക്കടുത്ത് പറക്കുളത്താണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. ടൗണിലെ മലഞ്ചരക്ക് വ്യാപാരി അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനു (40), മക്കളായ ജോവാന ബിനീഷ് (8), ജെസ്വിൻ ബിനീഷ് (5) എന്നിവരാണ് മരിച്ചത്. തീ പൂര്‍ണ്ണമായും അണച്ചു. രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് പ്രദേശവാസികള്‍ അറിഞ്ഞിരുന്നില്ല.

Read More

ബസിനു മുൻപിലേക്കു സമീപത്തെ പുരയിടത്തിലെ തെങ്ങ് കടപുഴകി വീണു. വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

കോതമംഗലം : മാതിരപ്പിള്ളിയിൽ ദേശീയ പാതയിലേക്ക് തെങ്ങ് കടപുഴകി വീണു. ഓടിക്കൊണ്ടിരുന്ന ബസ് തലനാരിഴക്ക് രക്ഷപ്പെട്ടു.കോതമംഗലം കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മാതിരപ്പിള്ളി ഒന്നാംമൈലിനു സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുന്നിൽ തെങ്ങുവീണു. നിറയെ യാത്രക്കാരുമായി പോയ സ്റ്റാർ (അബിൽ മോൻ) എന്ന സ്വകാര്യ ബസ് അപകടത്തിൽ നിന്നു കഷ്ട‌ിച്ചു രക്ഷപ്പെട്ടു. വ്യാഴാഴ്ച്ച നല്ല മഴയത്താണു സംഭവം.കോതമംഗലത്തു നിന്നു മൂവാറ്റുപുഴയ്ക്കു പോയ ബസിനു മുൻപിലേക്കു സമീപത്തെ പുരയിടത്തിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.ഡ്രൈവർ പെട്ടന്ന് തന്നെ സഡൻ ബ്രേക്കിട്ടതിനാൽ തെങ്ങ്…

Read More

വിദ്യാർത്ഥികൾക്ക് മിന്നലേറ്റ സംഭവം : സന്ദർശകർക്ക് രണ്ട് ദിവസത്തേക്ക് വിലക്ക്

കോട്ടയം : ജില്ലയിൽ രണ്ടു ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതയുള്ളതിനാൽ ഇടിമിന്നൽ ജാഗ്രതയുടെ ഭാഗമായി ഇലവീഴാപുഞ്ചിറയിലും, ഇല്ലിക്കൽകല്ലിലും സഞ്ചാരികൾക്ക് രണ്ടു ദിവസം വിലക്ക് ഏർപ്പെടുത്തി.

Read More

ഉണക്ക മരത്തിൻറെ ശിഖരം പതിച്ചു ബസ്സിന്റെ ചില്ലുതകർന്നു

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം 42 ഓളം യാത്രക്കാരുമായി മൂന്നാർ കാന്തല്ലൂർ KSRTC ബസ്സിന്റെ മുൻവശത്തെ ഗ്ലാസിനു മുകളിലായി ഉണക്ക മരത്തിൻറെ ശിഖരം പതിച്ചു. ബസ്സ് നിയന്ത്രണം വിട്ടു തെന്നി മാറിയെങ്കിലും ഡ്രൈവറുടെ സംയോജിത മായ ഇടപെടൽ മൂലം ആർക്കും അപകടം ഒന്നും സംഭവിച്ചില്ല. ദേശീയപാതയിൽ അപകട ഭീഷണിയിൽ നിൽക്കുന്ന നിരവധി മരങ്ങൾ ഉണ്ടെങ്കിലും, പലകുറി വെട്ടിമാറ്റും എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, ബന്ധപ്പെട്ട അധികാരികൾ ഇതിനൊന്നും കൂട്ടാക്കുന്നില്ല. വരാനിരിക്കുന്ന ശക്തമായ കാലവർഷത്തിൽ വലിയ അപകടമാണ് ഈ…

Read More

ഇല്ലിക്കൽ കല്ല് കാണാനെത്തിയ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

ഈരാറ്റുപേട്ട : ഇല്ലിക്കൽ കല്ല് കാണാനെത്തിയ വിദ്യാർത്ഥികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തെളിഞ്ഞ കാലാവസ്ഥയിൽ പൊടുന്നനെയാണ് ഇടിമിന്നലുണ്ടായത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൈവരികളിൽ പിടിച്ചുനിൽക്കുകയായിരുന്ന 2 പേർക്കാണ് ആഘാതമേറ്റത്. സ്ഥലത്തെ ഡിറ്റിപിസി ജീവനക്കാർ ചേർന്ന് ബോധക്ഷയം വന്ന ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിലെ മാല കരിഞ്ഞ നിലയിലായിരുന്നു.

Read More