ശവസംസ്കാര ചടങ്ങിന് എത്തിയവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞ് കയറി; ഒരാൾ മരണപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ഇടുക്കി : ഇരട്ടയാർ ഉപ്പുകണ്ടത്ത് സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാഹനം പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് പരുക്കേറ്റു. ഉപ്പുകണ്ടം നെല്ലംപുഴ സ്‌കറിയ (70) യാണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർ തറപ്പേൽ നിതിനും മറ്റൊരാൾക്കുമാണ് പരുക്കേറ്റത്.

വൈകിട്ട് 3 മണിയോടെയാണ് സംഭവമുണ്ടായത്. ഉപ്പുകണ്ടത്തിൽ മറിയയുടെ സംസ്കാര ചടങ്ങിനെത്തിയവരുടെ ഇടയിലേക്ക് ബൊലീറോ ജീപ്പ് പാഞ്ഞു കയറുകയായിരുന്നു. സ്‌കറിയയുടെ ദേഹത്ത് കൂടി വാഹനം കയറിയിറങ്ങി. പരിക്കേറ്റവർ കട്ടപ്പനിലെ സ്വകാര്യ ആശുപത്രിയിലാണ്.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
#idukki #accidentnews

Leave a Reply

Your email address will not be published. Required fields are marked *