കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം 42 ഓളം യാത്രക്കാരുമായി മൂന്നാർ കാന്തല്ലൂർ KSRTC ബസ്സിന്റെ മുൻവശത്തെ ഗ്ലാസിനു മുകളിലായി ഉണക്ക മരത്തിൻറെ ശിഖരം പതിച്ചു. ബസ്സ് നിയന്ത്രണം വിട്ടു തെന്നി മാറിയെങ്കിലും ഡ്രൈവറുടെ സംയോജിത മായ ഇടപെടൽ മൂലം ആർക്കും അപകടം ഒന്നും സംഭവിച്ചില്ല. ദേശീയപാതയിൽ അപകട ഭീഷണിയിൽ നിൽക്കുന്ന നിരവധി മരങ്ങൾ ഉണ്ടെങ്കിലും, പലകുറി വെട്ടിമാറ്റും എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, ബന്ധപ്പെട്ട അധികാരികൾ ഇതിനൊന്നും കൂട്ടാക്കുന്നില്ല. വരാനിരിക്കുന്ന ശക്തമായ കാലവർഷത്തിൽ വലിയ അപകടമാണ് ഈ മേഖലയിൽ പതുങ്ങിയിരിക്കുന്നത്.
ഉണക്ക മരത്തിൻറെ ശിഖരം പതിച്ചു ബസ്സിന്റെ ചില്ലുതകർന്നു
