ജില്ലാതല ഭക്ഷ്യ സുരക്ഷാ കമ്മിറ്റി യോഗം നടത്തി.

ജില്ലയിലെ ഭക്ഷ്യ സുരക്ഷ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാതല ഭക്ഷ്യ സുരക്ഷാ കമ്മിറ്റി യോഗം നടത്തി. ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി വരുന്ന പോലീസ്, പഞ്ചായത്ത്, മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് നടത്തുന്ന സംയുക്ത പരിശോധനകളും വിലയിരുത്തി. ടൂറിസം കേന്ദ്രങ്ങളിലും, പൊതു ഇടങ്ങളിലും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിർദ്ദേശം നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

Read More

എറണാകുളത്ത് ബസ് മറിഞ്ഞ് അപകടം; ബസിനടിയിൽ സ്കൂട്ടർ യാത്രികൻ കുടുങ്ങി

എറണാകുളം : പനങ്ങാട് ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു. സ്കൂട്ടർ യാത്രികൻ്റെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തെ തുടർന്ന് എറണാകുളം ആലപ്പുഴ ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. സിഗ്നലിൽ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്‌തതാണ് അപകടകാരണം. റോഡിന് കുറുകെ മറിഞ്ഞ ബസ് റോഡിൽ നിന്ന് മാറ്റാൻ ശ്രമം തുടങ്ങി. സ്വകാര്യബസ് ആണ് അപകടത്തിൽപെട്ടത്. ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്‌തപ്പോൾ സിഗ്നലിൽ ഇടിച്ച് മറിയുകയായിരുന്നു. ബസിന് തൊട്ട് പിന്നിലുണ്ടായിരുന്ന സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടുകയും ചെയ്തു. ബസിനുള്ളിലെ…

Read More

കാരുണ്യ ലോട്ടറി: ഒന്നാം സമ്മാനം 80 ലക്ഷം; കട്ടപ്പന സ്വദേശിക്ക്.

കട്ടപ്പന കുടവനപ്പാട്ട് ജെൻ കുര്യനാണ് ഭാഗ്യവാൻ. കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ജെൻ.☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #കാരുണ്യലോട്ടറി #ഒന്നാംസമ്മാനം #80ലക്ഷം

Read More

വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാ റിയ കണ്ടക്ടറെ മർദിച്ച സംഭവം; അമ്മയ്ക്കെ തിരെയും കേസ്

പത്തനംതിട്ട: സ്വകാര്യ ബസിൽ പ്ലസ്ട വിദ്യാർഥി നിയായ മകളോട് മോശമായി പെരുമാറിയ കണ്ടക്ട റെ മർദിച്ചതിന് അമ്മയ്‌ക്കെതിരെ കേസ്. ബസിൽ നേരിട്ട ദുരനുഭവം മകൾ ഫോണിലൂടെ പറഞ്ഞതനുസരിച്ച് എത്തിയ അമ്മ കണ്ടക്ടറോട് കാര്യം തിരക്കി. ഇതിനിടെ ഇയാൾ വിദ്യാർഥിനി യുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചു. തുടർന്ന് ഇ രുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും അക്ര മിയുടെ മൂക്കിൻ്റെ അസ്ഥി വിദ്യാർഥിനിയുടെ അമ്മ അടിച്ചു തകർക്കുകയുമായിരുന്നു. വിദ്യാർഥിനിയോട് മോശമായി പെരുമാറിയതിന് മുണ്ടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ രാധാകൃ ഷ്ണപിള്ള (59)യാണ്…

Read More

2023-24 ലെ ഉന്നതവിജയം കരസ്‌ഥമാക്കിയവർക്ക് അവാർഡ് ദാനവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോത്ഘാടനവും നടന്നു.

മേലുകാവ് സി. എം. സ്. ഹയർസെക്കന്ററി സ്കൂളിൽനിന്ന് 2023-24 അദ്ധ്യയനവർഷം എസ്. എസ്. എൽ. സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്‌ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും 2024-25 അദ്ധ്യയനവർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോത്ഘാടനവും സി. എം. സ്. ഹയർസെക്കന്ററി സ്‌കൂൾ ലോക്കൽ മാനേജർ റെവ. ജോസഫ് മാത്യു അച്ചന്റെ അദ്ധ്യക്ഷതയിൽ 2024 ജൂൺ 21 വെള്ളിയാഴ്ച രാവിലെ 10.30 ന് നടത്തപ്പെട്ടു. സി. സ്. ഐ. ഈസ്റ്റ് കേരള ഡയോസിസ് സ്കൂളുകളുടെ കോർപ്പറേറ്റ് മാനേജർ ശ്രീമതി…

Read More

പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം

തൊടുപുഴ : തൊടുപുഴ -പാലാ റോഡിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11 ഓടെ എംസി റോഡിൽ രാമപുരം കുറിഞ്ഞി വളവിലാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബസിലെ യാത്രക്കാരായ 15 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ ഡ്രൈവർ അടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്. ബാംഗ്ലൂർ – തിരുവല്ല – ആലപ്പുഴ റൂട്ടീൽ സർവീസ് നടത്തുന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്.അപകടസ്ഥലത്ത് രാമപുരം, കരിങ്കുന്നം പോലീസ്…

Read More

സി.​എ​ച്ച്​.​സിയുടെ ദുരവസ്ഥ; നൂറു കണക്കിന് രോഗികൾ, ഒരേയൊരു ഡോക്ടർ

അടിമാലി: രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്ര ത്തിന്റെ ദയനീയാവസ്ഥ തുടർക്കഥയാകുന്നു. ആറ് പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗിക ളുടെ ആശ്രയകേന്ദ്രമാണ് രാജാക്കാട് സാമൂഹ്യാ രോഗ്യകേന്ദ്രം. 39 വർഷങ്ങൾക്ക് മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രമായി മുല്ലക്കാനത്ത് തുടങ്ങിയ ഇവി ടെ പേര് മാത്രമാണ് സി.എച്ച്.സി എന്ന് മാറ്റിയിട്ടുള്ള ത്. പി.എച്ച്.സിയുടെ സ്റ്റാഫ് പാറ്റേൺ പോലുമില്ല. ഓരോ ദിവസവും 300ന് മേൽ രോഗികളാണിവിടെ ചികിത്സ തേടി എത്തുന്നത്. ഒരു സ്റ്റാഫ് നഴ്സും ഒ രു മെഡിക്കൽ ഓഫിസറുമാണ് സ്ഥിര നിയമനത്തി ലുള്ളത്. അവർ…

Read More

കാഞ്ഞിരമറ്റം – മാരിയിൽ കലുങ്ക് പാലം; അപ്രോച്ച് റോഡ് നിർമ്മാണ എസ്റ്റിമേറ്റ് തിരിച്ചയച്ചു

തൊടുപുഴ : മാരിയിൽ കലുങ്ക് പാലത്തിന്റെ കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണത്തിനുള്ള പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിന് സമർപ്പിച്ച ഫയലിൽ വീണ്ടും ചോദ്യം ഉന്നയിച്ച് ചീഫ് എൻജനീയർക്ക് തിരിച്ചയച്ചു. ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് പുതിയ ചോദ്യവുമായി ഫയൽ തിരിച്ചയച്ചത്. പാലത്തിന് അപ്രോച്ച് റോഡ് നിർമിക്കാൻ 2.70 കോടിയാണ് വേണ്ടിയിരുന്നത്. കാഞ്ഞിരമറ്റം ഭാഗത്ത് 90 ലക്ഷം രൂപയും, ഒളമറ്റം ഭാഗത്ത് 1.80 കോടിയും ചെലവും വരുന്ന എസ്റ്റിമേറ്റാണ് തയാറാക്കിയത്. ഇതിൽ ഒളമറ്റം ഭാഗത്തെ നിർമ്മാണത്തിന് ആവശ്യമായ 1.80…

Read More

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പിൻവലിക്കും, പുതിയത് ഇറക്കും

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ആഘാത പഠനം അടക്കം പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. നിലവിലെ വിജ്ഞാപനം നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്. ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിജ്ഞാപനം സ്റ്റേ ചെയ്തത്….

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. അതേസമയം മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക്…

Read More