വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാ റിയ കണ്ടക്ടറെ മർദിച്ച സംഭവം; അമ്മയ്ക്കെ തിരെയും കേസ്

പത്തനംതിട്ട: സ്വകാര്യ ബസിൽ പ്ലസ്ട വിദ്യാർഥി നിയായ മകളോട് മോശമായി പെരുമാറിയ കണ്ടക്ട റെ മർദിച്ചതിന് അമ്മയ്‌ക്കെതിരെ കേസ്.

ബസിൽ നേരിട്ട ദുരനുഭവം മകൾ ഫോണിലൂടെ പറഞ്ഞതനുസരിച്ച് എത്തിയ അമ്മ കണ്ടക്ടറോട് കാര്യം തിരക്കി. ഇതിനിടെ ഇയാൾ വിദ്യാർഥിനി യുടെ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചു. തുടർന്ന് ഇ രുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും അക്ര മിയുടെ മൂക്കിൻ്റെ അസ്ഥി വിദ്യാർഥിനിയുടെ അമ്മ അടിച്ചു തകർക്കുകയുമായിരുന്നു.

വിദ്യാർഥിനിയോട് മോശമായി പെരുമാറിയതിന് മുണ്ടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ രാധാകൃ ഷ്ണപിള്ള (59)യാണ് അറസ്റ്റിലായത്. ഇയാൾ ക്കെതിരെ പോക്സോ കേസാണ് എടുത്തത്. പ്ര തിയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് അമ്മയ്ക്കെ തിരെയും കേസെടുത്തു. നെല്ലിമുകൾ ജംഗ്ഷനി ൽ വെള്ളിയാഴ്ച്‌ച വൈകിട്ട് അഞ്ചിനാണ് സംഭവം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *