പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം

തൊടുപുഴ : തൊടുപുഴ -പാലാ റോഡിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11 ഓടെ എംസി റോഡിൽ രാമപുരം കുറിഞ്ഞി വളവിലാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബസിലെ യാത്രക്കാരായ 15 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ ഡ്രൈവർ അടക്കം മൂന്നു പേരുടെ നില ഗുരുതരമാണ്. ബാംഗ്ലൂർ – തിരുവല്ല – ആലപ്പുഴ റൂട്ടീൽ സർവീസ് നടത്തുന്ന അന്തർ സംസ്ഥാന ബസാണ് അപകടത്തിൽപ്പെട്ടത്.അപകടസ്ഥലത്ത് രാമപുരം, കരിങ്കുന്നം പോലീസ് സംഘത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *