വാഹനാപകടത്തില്‍ അമ്മയ്ക്കും മകനും ദാരുണാന്ത്യം

കൊച്ചി: വടക്കന്‍ പറവൂരില്‍ സ്‌കൂട്ടര്‍ ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശ്ശേരി തെക്കേവീട്ടിൽ ക്ലെയ്സന്റെ ഭാര്യ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ക്ലെയ്സനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. ചേന്ദമംഗലത്തുള്ള ബന്ധുവിന്റെ വീട്ടീൽപോയി മടങ്ങുന്നതിനിടെ ചെറായി പാടത്ത് വച്ചായിരുന്നു അപകടം. മഴയത്ത് വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് കരുതുന്നത്. എടവനക്കാട് കെ.പി.എം.എച്ച്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആൽവിൻ.

Read More

വയനാടിനെ വിറപ്പിച്ച കടുവ കൂട്ടിൽ

കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. ഇന്ന് പുലർച്ചെ രണ്ടു പശുക്കളെ കൊന്ന തൊഴുത്തിലാണ് കടുവ വീണ്ടും എത്തിയത്. രാത്രി ഒൻപത് മണിയോട് കൂടിയാണ് കടുവയെത്തിയത്. പ്രദേശത്ത് കടുവയെ വീഴുത്തുന്നതിനായി കൂട് സ്ഥാപിച്ചിരുന്നു. കടുവയുള്ളിടത്ത് പശുവിൻ്റെ ജഡവുമായി കൂട് സ്ഥാപിച്ചു. ആ കൂട്ടിലാണ് കടുവ കുടിങ്ങിയത്. വയനാട് തോൽപെട്ടി 17 എന്ന വനംവകുപ്പിൻ്റെ ഡാറ്റബേസിൽ ഉൾപ്പെട്ട കടുവയാണ് കൂട്ടിലായിരിക്കുന്നത്. കടുവയ്ക്ക് അവശതകൾ ഉള്ളതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.

Read More

ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ വരുന്നു

ഇടുക്കി : ഇടുക്കിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. വാഗമൺ മൊട്ടക്കുന്ന് , അഡ്വഞ്ചര്‍ പാര്‍ക്ക്, ഏലപ്പാറ അമിനിറ്റി സെന്റര്‍,പാഞ്ചാലിമേട് വ്യൂ പോയിന്റ് , പീരുമേട് അമിനിറ്റി സെന്റര്‍, രാമക്കല്‍മേട് ടൂറിസം സെന്റര്‍, അരുവിക്കുഴി ടൂറിസം സെന്റര്‍, ശ്രീനാരായണപുരം റിപ്പിള്‍ വാ’ര്‍ ഫാള്‍സ് ,മൂന്നാർ ചില്‍ഡ്രന്‍സ് പാര്‍ക്ക് , പാറേമാവ്അമിനിറ്റി…

Read More

നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു കയറി അപകടം

മുട്ടം : മ്രാലയ്ക്ക് സമീപമുള്ള വളവിൽ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്നലെ മലപ്പുറത്ത് നിന്നും വാഗമൺ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ യാത്ര ചെയ്തിരുന്ന കാർ നിയന്ത്രണം നഷ്ട‌പ്പെട്ട് വൈദ്യുതി പോസ്റ്റിലേക്കിടിച്ചു കയറുകയായിരുന്നു. കുട്ടികൾ ഉൾപ്പടെ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ ഒടിയുകയും കാറിൻ്റെ മുൻഭാഗം ഭാഗികമായി തകരുകയും ചെയ്‌തു. ഇതേതുടർന്നു തൊടുപുഴ മേഖലയിൽ തകരാറിലയ വൈദ്യുതിബന്ധം കെഎസ്ഇബി ജീവനക്കാർ എത്തി രണ്ടുമണിക്കൂറിനുള്ളിൽ…

Read More

ഇടുക്കി വില്ലേജ്: ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി.

ഇടുക്കി വില്ലേജില്‍ ഉള്‍പ്പെടുന്ന ഡിജിറ്റര്‍ സര്‍വ്വേ ബ്ലോക്ക് 01 മുതല്‍ 167 വരെ പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ ,കേരള സര്‍വെ, അതിരടയാളം എന്നിവ പൂര്‍ത്തിയായി. സര്‍വെ രേഖകള്‍ entebhoomi.kerala.gov.in എന്ന പോര്‍ട്ടലിലും വഞ്ചിക്കവലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ക്യാമ്പ് ഓഫീസിലും പരിശോധനയ്ക്ക് ലഭ്യമാണ്. ആക്ഷേപമുള്ളവര്‍ 9(2) പ്രസിദ്ധീകരിച്ച തിയതി മുതൽ 30 ദിവസങ്ങള്‍ക്കകം എ.എല്‍.സി ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ അപ്പീല്‍ നല്‍കണം. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം റീസര്‍വെ രേഖകളില്‍…

Read More

ദേശീയ ദുരന്തനിവാരണ സേനയുടെ 30 പേർ അടങ്ങുന്ന സംഘം ഇടുക്കിയിൽ എത്തി.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ദേശീയ ദുരന്തനിവാരണ സേന ( എൻ ഡി ആർ എഫ് ) ഇടുക്കിയിലെത്തി. ടീം കമാണ്ടർ അർജുൻപാൽ രാജ് പുത്തിന്റെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ കാലഘട്ടങ്ങളിൽ ദുരന്തങ്ങൾ ഉണ്ടായ പ്രദേശങ്ങളും ദുരന്തസാധ്യതാ പ്രദേശങ്ങളും സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്താനും വിവിധ വകുപ്പുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ നടത്തുവാനും സംഘം വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതാണ്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

Read More

NABARD -RIDF പദ്ധതി പ്രവർത്തന പുരോഗതി വിലയിരുത്തി.

ജില്ലയിലെ വിവിധ വകുപ്പുകളിൽ ആയി നടത്തുന്ന NABARD -RIDF പദ്ധതി പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു.പൊതുമരാമത്ത്, ജലസേചനം, വനം വന്യജീവി, കൃഷി, ഫിഷറീസ്, വാട്ടർ അതോറിറ്റി, മണ്ണ് സംരക്ഷണം, തുടങ്ങിയ വകുപ്പുകളിൽ ആയി 36 നബാർഡ് പദ്ധതികൾ നിലവിൽ നടക്കുന്നു. നബാർഡ് ഇടുക്കി ജില്ല AGM (District Development ) ശ്രീ. അരുൺ എം എസ്, വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat…

Read More

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ യോഗം ചേർന്നു.

ഇടുക്കി : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ യോഗം ചേർന്നു.ഡിടിപിസി യുടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ജില്ലയിലെ പൊതുവായ ടൂറിസം പ്രവർത്തനങ്ങളിലും വിലയിരുത്തുകയും വിവിധ പദ്ധതികൾക്ക് അംഗീകാരം നൽകുകയും ചെയ്തു. ഡിടിപിസി യുടെ പ്രധാന 11 ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. വാഗമൺ മൊട്ടക്കുന്ന് , അഡ്വഞ്ചര്‍ പാര്‍ക്ക്, ഏലപ്പാറ അമിനിറ്റി സെന്റര്‍,പാഞ്ചാലിമേട് വ്യൂ പോയിന്റ് , പീരുമേട് അമിനിറ്റി സെന്റര്‍, രാമക്കല്‍മേട് ടൂറിസം സെന്റര്‍, അരുവിക്കുഴി ടൂറിസം സെന്റര്‍, ശ്രീനാരായണപുരം റിപ്പിള്‍…

Read More

അന്താരാഷ്ട്ര ഒളിമ്പിക് ദിന കൂട്ടയോട്ടം തൊടുപുഴയിൽ അരങ്ങേറി

ഇടുക്കി: ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ല സ്പോർട്സ് കൗൺസിലും വിവിധ ജില്ലാ കായിക അസോസിയേഷനുകളും സംയുക്തമായി അന്താരാഷ്ട്ര ഒളിമ്പിക് ദിന കൂട്ടയോട്ടം തൊടുപുഴയിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കായിക അസോസിയേഷനുകളിൽപ്പെട്ട 500 ഓളം കായികതാരങ്ങൾ “Let’s Move and Celebrate” എന്ന ഒളിമ്പിക് ദിന സന്ദേശം ഉയർത്തിപ്പിടിച്ച് അണിനിരന്ന ഒളിമ്പിക് ദിന കൂട്ടയോട്ടം തൊടുപുഴ ബ്രാഹ്മിൻസ് ജംഗ്ഷനിൽ വെച്ച് ഇടുക്കി സബ് കളക്ടർ ഡോ: അരുൺ എസ് നായർ ഐ എ എസ്…

Read More