മുട്ടം : മ്രാലയ്ക്ക് സമീപമുള്ള വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു കയറിയാണ് അപകടമുണ്ടായത്. ഇന്നലെ മലപ്പുറത്ത് നിന്നും വാഗമൺ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ യാത്ര ചെയ്തിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്കിടിച്ചു കയറുകയായിരുന്നു. കുട്ടികൾ ഉൾപ്പടെ ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ ഒടിയുകയും കാറിൻ്റെ മുൻഭാഗം ഭാഗികമായി തകരുകയും ചെയ്‌തു. ഇതേതുടർന്നു തൊടുപുഴ മേഖലയിൽ തകരാറിലയ വൈദ്യുതിബന്ധം കെഎസ്ഇബി ജീവനക്കാർ എത്തി രണ്ടുമണിക്കൂറിനുള്ളിൽ പുന: സ്ഥാപിച്ചു, ഒടിഞ്ഞ വൈദ്യുതി തൂണും മാറ്റി സ്ഥാപിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു കയറി അപകടം

