മലയോര ഹൈവേയിൽ മെറ്റൽക്കൂന: വാഹനങ്ങൾക്ക് ഭീഷണി

ഇടുക്കി: കട്ടപ്പന നരിയംപാറയിൽ മലയോര ഹൈവേയിൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ വാഹനങ്ങൾക്ക് ഭീഷണി. ഹൈവേയിലെ അപകടസാധ്യത മേഖലയിലാണ് നിർമാണത്തിനായി എത്തിച്ച മെറ്റൽ റോഡിൽ കൂട്ടിയിട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഇവിടെ അപകടത്തിൽപെട്ടിട്ടും നീക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. അടുത്തിടെ ടാറിങ് നടത്തിയ ഭാഗത്താണ് മെറ്റൽ ഇറക്കിയിട്ടിരിക്കുന്നത്. ഈ ഭാഗത്ത് ഗതാഗത നിയന്ത്രണവുമുണ്ട്. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടും അപകടങ്ങൾക്ക് കുറവില്ല. കാൽനടയാത്രികർക്കും മെറ്റൽക്കൂന ഭീഷണിയാണ്. അടിയന്തരമായി മെറ്റൽ നീക്കി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More

നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കമാവും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നാല് വർഷ ബിരുദ കോഴ്‌സുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരത്തെ ഗവൺമെന്റ് വനിതാ കോളേജിൽ വെച്ചാണ് ഉദ്ഘാടനം നിർവഹിക്കുക.മുൻ വർഷങ്ങളിലേത് പോലെ മൂന്നാം വർഷം ഡിഗ്രി കോഴ്സ് അവസാനിപ്പിക്കാനുള്ള ഒപ്ഷൻ നാല് വർഷ ബിരുദ കോഴ്‌സുകളിലുമുണ്ട്. ഒന്നെങ്കിൽ മൂന്നാം വർഷം ബിരുദ സർട്ടിഫിക്കറ്റ്‌ വാങ്ങി വിദ്യാർത്ഥികൾക്ക് പുതിയ കോഴ്‌സിലേക്കോ ജോലിയിലേക്കോ കടക്കാം, അല്ലെങ്കിൽ…

Read More

അഞ്ചാം ക്ലാസുകാരനെ തുണി കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി

വണ്ണപ്പുറം പട്ടയക്കുടി ആനക്കുഴി ഭാഗത്തു താമസിക്കുന്ന തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അജി എട്ടരയോടെ ജോലി കഴിഞ്ഞു എത്തിയപ്പോഴാണ് ദേവാനന്ദ് കഴുത്തിൽ ബെഡ്ഷീറ് കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മാതാവ് സന്ധ്യ ഭർത്താവുമായി അകൽച്ചയിലായതിനാൽ അവരുടെ വീട്ടിലാണ് താമസിക്കുന്നത്. കുട്ടി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത് സമീപത്തുതന്നെയുള്ള ഇവരുടെ ബന്ധുവീട്ടിൽ ഭക്ഷണംകഴിക്കുന്നതിനായി കുട്ടി ചെന്നിരുന്നു. അതിനുശേഷമാണ് കുട്ടി സ്വന്തം വീട്ടിൽ എത്തിയത്, കളിക്കുന്നതിനിടയിൽ…

Read More

കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം തേടി ആദിവാസികൾ ദേശീയപാത ഉപരോധിച്ചു

കോതമംഗലം: നേര്യമംഗലം വനമേഖലയിൽ നിന്നുള്ള കാട്ടുമൃഗങ്ങളുടെ ശല്യത്തിന് പരിഹാരം തേടി ആദിവാസികൾ ദേശീയപാത ഉപരോധിച്ചു. കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് ആദിവാസി സമൂഹത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികളുടെ നേതൃത്വത്തിൽ കൊച്ചി – ധനുഷ്കോടി ദേശീയപാത ഉപരോധിച്ചു.ദേശീയപാതയുടെ ഭാഗമായ കാവേരിപ്പടിയിൽ ഇന്നലെ രാവിലെ സമരം നടന്നത്.നേര്യമംഗലത്തിനും വാളറക്കും ഇടയിലുള്ള അഞ്ചാംമൈൽ കുളമാംകുഴി , പാട്ടയിടമ്പ് കുടി, ജനറൽ മേഖലയായ കമ്പി ലൈൻ എന്നിവിടങ്ങളിലെ ജനങ്ങളാണ് ദേശീയപാത ഉപരോധത്തിന് എത്തിയത് മാസങ്ങളായി ആദിവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇവരുടെ കൃഷി വിളകൾ…

Read More

ശക്തമായ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു

പോത്താനിക്കാട് : തുടര്‍ച്ചയായി പെയ്ത മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ചാത്തമറ്റം കമ്പിക്കവലക്കു സമീപം പാറയ്ക്കല്‍ തങ്കമ്മയുടെ ഓട് മേഞ്ഞ വീടാണ് ബുധനാഴ്ച രാത്രി 12 മണിയോടെ തകര്‍ന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മ ഈ സമയം കല്ലൂര്‍ക്കാട്ടുള്ള മകളുടെ വീട്ടില്‍ പോയിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി കടവൂര്‍ വില്ലേജ് ഓഫീസറും, പൈങ്ങോട്ടൂര ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നഷ്ടം തിട്ടപ്പെടുത്തി.

Read More

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിമുട്ടി വിദ്യാര്‍ഥികള്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്

ഇടുക്കി: ഏലപ്പാറ- വാഗമൺ റോഡിൽ സ്കൂ‌ൾ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വിദ്യാർഥികൾക്കും യാത്രക്കാർക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ബോണാമിയിലാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. കുട്ടിക്കാനത്തെ സ്വകാര്യ സ്കൂളിന്റെ ബസും കട്ടപ്പന-ഏലപ്പാറ- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Read More

കേടായ ടിവിയുടെ പിക്ചർ ട്യൂബ് പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്ക്

കോതമംഗലം: കേടായ ടിവിയുടെ പിക്ചർ ട്യൂബ് പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്ക്. കോതമംഗലം തലക്കോട് അംബികാപുരം സ്വദേശി പള്ളിക്കുന്നേൽ വീട്ടിൽ ബിജുവിനാണ് പരിക്കേറ്റത്. കുറച്ചുനാളുകളായി ടിവി ഉപയോഗശൂന്യമായതിനാൽ വീടിന്റെ അടുക്കള ഭാഗത്ത് ചെറിയ ഇളംതിണ്ണയിലാണ് വച്ചിട്ടുണ്ടായിരുന്നത്. ഇതിനകത്തുള്ള പിക്ചർ ട്യൂബാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു. പിക്ചർ ട്യൂബിന്റെ ഒരു ഭാഗം തുളഞ്ഞുകയറി സമീപത്തുണ്ടായിരുന്ന ബിജുവിനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. വീട്ടിലെ കേടായ ടിവികൾ പലരുടെയും വീടുകളിൽ സൂക്ഷിച്ചിട്ടുണ്ടാകാം. ഇങ്ങനെയുള്ളവർക്ക് ഇന്നത്തെ സംഭവം ഒരു മുന്നറിയിപ്പാണ്.

Read More

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തും

തീക്കോയി : ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ അവലോകനം യോഗം ചേർന്നു. ജനപ്രതിനിധികൾ, പി.എച്ച്.സി, ഹോമിയോ, ആയുർവേദ മെഡിക്കൽ ഓഫീസർമാർ , ഇതര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ , ആരോഗ്യ വോളണ്ടിയർമാർ എന്നിവരുടെ യോഗത്തിൽ പദ്ധതി രൂപരേഖ തയ്യാറാക്കി. ഗ്രാമപഞ്ചായത്തിൽ അഞ്ച് മേഖല അടിസ്ഥാനത്തിൽ പി.എച്ച്.സി, ആയുർവേദ, ഹോമിയോ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി പ്രതിരോധ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ ആവശ്യമായ പ്രതിരോധ മരുന്നുകളും ബോധവൽക്കരണവും കൊതുക് നിവാരണവും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും….

Read More

പത്തു വയസ്സുകാരൻ തുങ്ങി മരിച്ചനിലയിൽ കണ്ടെത്തി

കാളിയാർ : പട്ടയക്കുടി, ആനക്കുഴിയിൽ വീടിന്റെ സമീപമുള്ള ഷെഡ്ഡിൽ കീറിയ ബെഡ്ഷീറ്റ്ത്തുണിയിൽ കുരുങ്ങിയ നിലയിൽ ആണ് ബോഡി കാണപ്പെട്ടത്. കാളിയാർ സി.ഐ നിസാമുദീനും സംഘവും സ്ഥലം സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡി പോസ്റ്റുമാർട്ടത്തിന് അയച്ചു.

Read More

ജിയോ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി: പ്ലാനുകളിലെ വര്‍ധനവ് അറിയാം

മൊബൈൽ വരിക്കാരുടെ താരിഫ് കുത്തനെ ഉയർത്തി ജിയോ. 14 പ്രീ പെയ്‌ഡ് അൺലിമിറ്റഡ് പ്ലാനുകൾ, മൂന്ന് ഡാറ്റ ആഡ് ഓൺ പ്ലാനുകൾ, രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകൾ എന്നിവയുടെ നിരക്കാണ് 27 ശതമാനം വരെ ഉയർത്തിയത്. പ്രതിമാസ പ്ലാനുകൾക്ക് ഇനി 189 രൂപ മുതൽ 449 രൂപവരെ നൽകണം. നിലവിൽ 155 രൂപ മുതൽ 399 രൂപവരെയായിരുന്നു നിരക്ക്. ദ്വൈമാസ പ്ലാനുകൾക്കാകാട്ടെ 579 രൂപ മുതൽ 629 രൂപവരെയും നൽകണം. മൂന്ന് മാസ പ്ലാനുകൾക്ക് 477 രൂപ…

Read More