തീക്കോയി : ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തിൽ അവലോകനം യോഗം ചേർന്നു. ജനപ്രതിനിധികൾ, പി.എച്ച്.സി, ഹോമിയോ, ആയുർവേദ മെഡിക്കൽ ഓഫീസർമാർ , ഇതര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ , ആരോഗ്യ വോളണ്ടിയർമാർ എന്നിവരുടെ യോഗത്തിൽ പദ്ധതി രൂപരേഖ തയ്യാറാക്കി.
ഗ്രാമപഞ്ചായത്തിൽ അഞ്ച് മേഖല അടിസ്ഥാനത്തിൽ പി.എച്ച്.സി, ആയുർവേദ, ഹോമിയോ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി പ്രതിരോധ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ ആവശ്യമായ പ്രതിരോധ മരുന്നുകളും ബോധവൽക്കരണവും കൊതുക് നിവാരണവും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ഒപ്പം ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങളും ഊർജിതപ്പെടുത്തും. വഴിക്കടവ്, ഒറ്റയീട്ടി, വേലത്തുശ്ശേരി, തീക്കോയി ടൗൺ, പഞ്ചായത്ത് ജംഗ്ഷൻ എന്നീ 5 മേഖലാടിസ്ഥാനത്തിലാണ് പ്രതിരോധ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
