കേടായ ടിവിയുടെ പിക്ചർ ട്യൂബ് പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്ക്

കോതമംഗലം: കേടായ ടിവിയുടെ പിക്ചർ ട്യൂബ് പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്ക്. കോതമംഗലം തലക്കോട് അംബികാപുരം സ്വദേശി പള്ളിക്കുന്നേൽ വീട്ടിൽ ബിജുവിനാണ് പരിക്കേറ്റത്. കുറച്ചുനാളുകളായി ടിവി ഉപയോഗശൂന്യമായതിനാൽ വീടിന്റെ അടുക്കള ഭാഗത്ത് ചെറിയ ഇളംതിണ്ണയിലാണ് വച്ചിട്ടുണ്ടായിരുന്നത്. ഇതിനകത്തുള്ള പിക്ചർ ട്യൂബാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു. പിക്ചർ ട്യൂബിന്റെ ഒരു ഭാഗം തുളഞ്ഞുകയറി സമീപത്തുണ്ടായിരുന്ന ബിജുവിനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.

പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. വീട്ടിലെ കേടായ ടിവികൾ പലരുടെയും വീടുകളിൽ സൂക്ഷിച്ചിട്ടുണ്ടാകാം. ഇങ്ങനെയുള്ളവർക്ക് ഇന്നത്തെ സംഭവം ഒരു മുന്നറിയിപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *