റോഡരികിൽ ടയർ താഴ്ന്നു ; കണ്ടതോ പഴക്കമുള്ള കിണർ
കോട്ടയം : ഇന്നലെ വൈകുന്നേരം 5. 15 മണിക്ക് സെന്റ്. മേരീസ് റോഡിൽ (മണർകാട് പള്ളിക്കും ആശുപത്രിക്കും ഇടയിലുള്ള കണിയാൻകുന്നിലേക്കുള്ള വഴി) ടയർ താഴ്ന്നു അവിടെ കണ്ടെത്തിയ പഴക്കമുള്ള കിണർ.
കോട്ടയം : ഇന്നലെ വൈകുന്നേരം 5. 15 മണിക്ക് സെന്റ്. മേരീസ് റോഡിൽ (മണർകാട് പള്ളിക്കും ആശുപത്രിക്കും ഇടയിലുള്ള കണിയാൻകുന്നിലേക്കുള്ള വഴി) ടയർ താഴ്ന്നു അവിടെ കണ്ടെത്തിയ പഴക്കമുള്ള കിണർ.
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.കരസേനയുടെ അംഗങ്ങളാണ് പാലം നിര്‍മ്മിക്കുന്നത്. രാത്രിയിലും തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിൻ്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. അതാണ് പാലത്തിൻ്റെ പണി വൈകാൻ കാരണം. പുഴയിൽ പ്ലാറ്റ്ഫോം നിര്‍മ്മിച്ച്…
കേരളത്തിലെ ഉരുൾപൊട്ടൽ സാധ്യത മനസിലാക്കി മുൻകരുതലെടുക്കാൻ ജിഎസ്ഐ തയാറാക്കിയ മൊബൈൽ ആപ്പും വൈബ്സൈറ്റും ജനങ്ങൾക്ക് ലഭ്യമാക്കും. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ 19ന് നടന്നിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആപ്പും വെബ്സൈറ്റും ഒരാഴ്ച്ചയ്ക്കുള്ളിൽ ഉപയോഗ സജ്ജമാക്കും. ലാൻഡ് സ്ലൈർ് സസ്പെക്ടബിലിറ്റി മാപ്പ് (LSM) എന്നാണ് ഈ ആപ്പിന്റെ പേര്. മുന്നറിയിപ്പ് പ്രകാരം ജനങ്ങളെ മാറ്റിപാർപ്പിക്കാൻ പുതിയ സംവിധാനം വരുന്നതോടെ കഴിഞ്ഞേക്കും. കേരളത്തിൽ സംഭവിച്ച ഓരോ ദുരന്തങ്ങൾക്ക് ശേഷം വിദഗ്ധ സംഘങ്ങൾ നൽകുന്ന നിർദേശങ്ങൾ പലതും സ്വീകരിക്കാതെ പോകുന്നത് പതിവാണ്. ഈ…
കോതമംഗലം: തീവ്ര മഴയില്‍ കോതമംഗലം താലൂക്കില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം ചാമപ്പാറ ഭാഗത്തെ കൊല്ലപ്പാറയില്‍ ഉരുള്‍പൊട്ടി നിരവധി പേരുടെ കൃഷിയിടത്തിന് നാശം. ആളപായമില്ല. കോതമംഗലത്ത് 133 വീടുകളിലും അമ്പതിലേറെ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. കുട്ടമ്പുഴ പഞ്ചായത്തിലാണ് കൂടുതല്‍ വീടുകളില്‍ വെള്ളത്തിലായത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 85 വീടുകളിലും 10 ഓളം കടകളിലും തിങ്കളാഴ്ച രാത്രിയോടെ വെള്ളം കയറി. പൂയംകുട്ടിക്ക് സമീപം മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി…
തൊടുപുഴ: കനത്ത മഴയിൽ തൊമ്മൻകുത്ത് പുഴയിൽ ജലനിരപ്പുയർന്ന് മണ്ണുക്കാട് ചപ്പാത്ത് മുങ്ങിയതിനെത്തുടർന്ന് വയോധികൻ്റെ സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നതിനായി ബന്ധുക്കളെയും കാർമികനെയും പുഴയുടെ മറുകരെയെത്തിച്ച് ഫയർഫോഴ്‌സ്. പുഴയിൽ വെള്ളം ഉയർന്ന സാഹചര്യത്തിലാണ് ഫയർഫോഴ്‌സിൻ്റെ സഹായം തേടിയത്. തൊമ്മൻകുത്ത് മണ്ണുക്കാട് ഭാഗത്ത് താമസിക്കുന്ന നോമ്പ്രയിൽ പാലൻ്റെ (95) സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിനാണ് നിറഞ്ഞ് ഒഴുകുന്ന തൊമ്മൻകുത്ത് പുഴ മുറിച്ചു കടക്കാൻ ഫയർഫോഴ്‌സിൻ്റെ സേവനം ബന്ധുക്കൾ ആവശ്യപ്പെട്ടത്. തുടർന്ന് തൊടുപുഴ ഫയർഫോഴ്‌സ് സ്‌കൂബ ടീം എത്തി ഇവരുടെ ഡിങ്കിബോട്ടിൽ ബന്ധുക്കളെയും കാർമികനെയും പുഴയുടെ…
വയനാട് മുണ്ടക്കൈയത്ത് ഉണ്ടായത് വൻ ദുരന്തമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു.സാധ്യമായ എല്ലാ സഹായവും നൽകും.മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
കുമളി: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസിൽ പ്രതിയായ ചക്കുപള്ളം വില്ലേജിൽ പാമ്പുപാറ കരയിൽ മേൽവാഴ വീട് ഭാഗത്ത് ഗണപതി അമ്പലത്തിന് സമീപം വിജി ഭവനത്തിൽ താമസിക്കുന്ന രാമൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന വിജയൻ രാമൻ (വയസ്സ് 55) നെ ആണ് കട്ടപ്പന പോക്സോ കോടതി ജഡ്ജി മഞ്ജു വി ശിക്ഷിച്ചത് .പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 45000/- രൂപ പിഴയും, വിവിധ IPC വകുപ്പുകളിലായി 4 വർഷവും…
തൊടുപുഴ : വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ പേമാരിയിലും ഉരുൾപൊട്ടലിലും അനേകം പേരുടെ ജീവൻ നഷ്‌ടപ്പെടുകയും ഒരു പ്രദേശമാകെ തകരുകയും ചെയ്ത ദുരന്തത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ദുഃഖം രേഖപ്പെടുത്തി. ജീവനും സ്വത്തുക്കളും നഷ്‌ടപ്പെട്ടവരെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എല്ലാ പിന്തുണയും സഹായവും നൽകണമെന്നും അദ്ദേഹം പറഞ്ഞു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാനും…
ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് വരും വഴി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 7.30ഓടെയാണ് അപകടമുണ്ടായത്.മന്ത്രി വീണാ ജോർജിന്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്നവർക്ക് സാരമായി പരുക്കേറ്റെന്നാണ് വിവരം. ബൈക്കിലുണ്ടായിരുന്ന സ്ത്രീയുടെ തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു.
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി മീറ്റിംഗ് നടത്തി. യോഗത്തില്‍ ബിജു പ്രഭാകര്‍ ഐഎഎസ്, ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍, കെഎസ്ഇബിയിലെ ഡയറക്റ്റര്‍മാര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മൂലമറ്റം ജലവൈദ്യുത നിലയത്തിലെ ഉത്പാദനത്തിനുശേഷം പുറന്തള്ളപ്പെടുന്ന ജലം മലങ്കര ഡാമിലും, തുടർന്ന് മൂവാറ്റുപുഴ ആറിലേക്കും ആണ് എത്തുന്നത്. മലങ്കര ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും, മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് അപകടകരമായ നിലയിൽ വരികയും, മൂവാറ്റുപുഴയിൽ…