മാർച്ച് 24, 25 തിയതികളിലെ ദ്വിദിന ബാങ്ക് ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: യു എഫ് ബി യു

തൊടുപുഴ: ബാങ്കുകളിൽ മതിയായ ജീവനക്കാരെ നിയമിക്കുക,ബാങ്ക് ജീവനക്കാർക്ക് ജോലി വേളയിൽ സുരക്ഷിതത്വം ഉറപ്പാക്കുക,പഞ്ചദിന വാരം ഉടൻ നടപ്പിലാക്കുക, കരാർ നിയമനവും ഔട്ട്സോഴ്സിഗും നിറുത്തിവെക്കുക, അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെയും, ഓഫീസർമരുടെയും ഐഖ്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച്‌ 24, 25 തിയ്യതികളിൽ ദേശവ്യാപകമായി 48 മണിക്കൂർ പണിമുടക്ക് നടത്തുന്നു. പണിമുടക്കിൻ്റെ മുന്നോടിയായി രാജ്യത്താകമാനം ജില്ലാ കേന്ദ്രങ്ങളിൽ ജീവനക്കാർ പ്രകടനങ്ങൾ നടത്തി. തൊടുപുഴയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ…

Read More

സ്വകാര്യ വൃദ്ധസദനത്തിലെ അന്തേവാസികളുടെ ഭക്ഷണവും മരുന്നും മുടങ്ങി; മുൻകൂറായി നൽകിയ ലക്ഷങ്ങളുമായി ഉടമ വിദേശത്തേക്ക് മുങ്ങി

തൊടുപുഴ :മുൻകൂറായി നൽകിയ പണവുമായി ഉടമ മുങ്ങിയതോടെ ഭക്ഷണവും മരുന്നും മുടങ്ങിയ സ്ഥിതിയിലാണ് തൊടുപുഴ മുതലക്കോടത്തെ സ്വകാര്യ വൃദ്ധ സദനത്തിലെ അന്തേവാസികൾ. പത്രപരസ്യം കണ്ട് ലക്ഷങ്ങളാണ് വാർദ്ധക്യകാല പരിചരണത്തിനായി ഇവർ തൊടുപുഴയിലെ എൽഡർ ഗാർഡൻ എന്ന വൃദ്ധസദനത്തിന് നൽകിയത്. നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും ദുരവസ്ഥയ്ക്ക് മാറ്റമോ മുടക്കിയ പണം തിരിച്ചുകിട്ടാനുളള നടപടിയോ ഉണ്ടായില്ലെന്നാണ് ഇവർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം നാടുവിട്ടതാണെന്നും അന്തേവാസികളുടെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഉടമ ജീവൻ തോമസ് പറഞ്ഞു. ജീവിത സായാഹ്നത്തിൽ…

Read More

കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് ആദരം

കോട്ടയം: കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസിന്റെ ആദരം. ട്രാഫിക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ശശികുമാറാണ് കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയത്. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് ഇദ്ദേഹത്തിന് പ്രശംസാ പത്രം നൽകി അഭിനന്ദിച്ചു. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ എല്ലാ ഡി.വൈഎസ്പി മാരും, എസ്.എച്ച്.ഓ…

Read More

കാട്ടാന ചവിട്ടിക്കൊന്ന സോഫിയയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; കുടുംബത്തിന് ധനസഹായം കൈമാറും

ഇടുക്കി: കാട്ടാന ആക്രമണത്തിൽ സോഫിയ ഇസ്മയിലിൻ്റെ കുടുംബത്തിന് ധനസഹായമായ 10 ലക്ഷം രൂപം ഇന്ന് കൈമാറും. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കളക്ടർ അറിയിച്ചു. കാട്ടാന ഭീഷണി നേരിടുന്ന മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിക്കുമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. സോഫിയയെ കാട്ടാന ചവിട്ടി കൊന്നതിനെ തുടർന്ന് പ്രതിഷേധിച്ച നാട്ടുകാർക്കാണ് കളക്ടർ ഉറപ്പ് നൽകിയത്. കളക്ടറുടെ ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പെരുവന്താനത്തിന് സമീപം മതംബ കൊമ്പൻപാറയിലാണ് കാട്ടാന സോഫിയയെ ചവിട്ടി…

Read More

‘കരുതലും കൈത്താങ്ങു’മായി അദാലത്ത്;തൊടുപുഴ താലൂക്ക് തല അദാലത്തിൽ ആകെ 478 അപേക്ഷകൾ

തൊടുപുഴ: ജനങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും ജനങ്ങളുടെ സഹകരണവുമാണ് താലൂക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അദാലത്തുകളുടെ വിജയമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. തൊടുപുഴ താലൂക്ക് തല പരാതി പരിഹാര അദാലത്ത് മർച്ചൻ്റ് ട്രസ്റ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി. എൻ വാസവൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. പരിപാടിയിൽ മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിച്ചു. തൊടുപുഴ എംഎൽഎ പി.ജെ ജോസഫ്, ജില്ലാ കളക്ട‌ർ വി. വിഗ്നേശ്വരി, സബ് കളക്ടർ അനൂപ് ഗാർഗ്, എഡിഎം…

Read More

സ്വകാര്യ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി

പാല : പാല മേവടയിൽ സ്വകാര്യ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. സംഭവത്തിൽ പാലാ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മുൻപ് മീനച്ചിലിൽ നിന്നും കാണാതായ 84 കാരൻ്റയാണോ അസ്ഥികൂടം എന്ന സംശയത്തിലാണ് പോലീസ്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയുവെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ 21 നാണ് 84 കാരനായ മാത്യു തോമസിനെ കാണാതായത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തു നിന്നാണ് ഇപ്പോൾ അസ്ഥികൂടം കിട്ടിയത്.

Read More

കിണറ്റിൽ അകപ്പെട്ട രണ്ടുപേരെ അഗ്നി രക്ഷാസേന രക്ഷിച്ചു

ഉടുമ്പന്നൂർ: കിണറ്റിൽ വീണ മദ്ധ്യവയസ്കനെയും പിന്നാലെ രക്ഷിക്കാനിറങ്ങി കുടുങ്ങിയ വ്യക്തിയെയും തൊടുപുഴ അഗ്നി രക്ഷാസേന രക്ഷിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെ ഉടുമ്പന്നൂർ പളിക്കാമുറിയിലായിരുന്നു സംഭവം. ഉടുമ്പന്നൂർ സ്വദേശിയായ ആശാരിപറമ്പിൽ ഹസൻ ഉമ്മറാണ് (60) കിണറ്റിൽ വീണത്. പനച്ചിക്കൽ സിദ്ദിക്കിന്റെ തോട്ടത്തിൽ റബർ വെട്ടി നടക്കുന്നതിനിടെ അബദ്ധവശാൽ സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. ചുറ്റുമതിൽ ഇല്ലാത്ത കിണറിന് 25 അടി താഴ്ചയും അതിൽ മൂന്നടിയോളം വെള്ലവും ഉണ്ടായിരുന്നു. നിലവിളി ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തി. ഇക്കൂട്ടത്തിൽ നെല്ലിശ്ശേരിയിൽ അലിയാർ കൊന്താലം…

Read More

വാഹന നികുതി കുടിശ്ശിക ഒറ്റതവണ തീർപ്പാക്കൽ മാർച്ച് 31 വരെ

തിരുവനന്തപുരം: മോട്ടോർ വാഹന നികുതി കുടിശ്ശിക, ഇളവുകളോടെ ഒടുക്കി ബാധ്യതയിൽ നിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റതവണ നികുതി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാൻ കഴിയാത്ത വാഹന ഉടമകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 2020 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടുന്ന ആകെ തുകയുടെ 30 ശതമാനം…

Read More

പൈലറ്റ് ആവാനുള്ള കോഴ്‌സിന് അർഹത നേടി ചെറുതോണിയിൽ നിന്നും ഒരു മിടുമിടുക്കി

ചെറുതോണി: വിമാനം പറപ്പിക്കാൻ ഇടുക്കിയിൽനിന്നൊരു മിടുക്കി. ഇടുക്കി എൻജിനീയറിങ് കോളജിലെ ഡ്രൈവർ പുളിക്കത്തൊട്ടികാവും വാതുക്കൽ റോയിയുടേയും മേഴ്‌സിയുടേയും മകൾ നിസിമോൾ റോയി (21) ആണ് വിമാനം പറത്താൻ ഒരുങ്ങുന്നത്. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ എൻട്രൻസ് പരീക്ഷയിൽ എസ്.ടി. വിഭാഗത്തിലാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. സർക്കാരിന്റെ വിംഗ്‌സ് പദ്ധതി പ്രകാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പരിശീലനത്തിന് ചേരുന്നത്. എൻ.ഐ.ടിയിൽ മെക്കാനിക്കൽ എൻജിനീയറിങ് മുന്നാം വർഷ വിദ്യാർഥിനിയാണ്. ചെറുപ്പം മുതലേ പൈലറ്റാവാൻ ആഗ്രഹിച്ചിരുന്നതിനാൽ ഇതിനായി ശ്രമിച്ചിരുന്നു. പൈലറ്റ് ആവാനുള്ള കോഴ്‌സിന്…

Read More