തൊടുപുഴ: ബാങ്കുകളിൽ മതിയായ ജീവനക്കാരെ നിയമിക്കുക,
ബാങ്ക് ജീവനക്കാർക്ക് ജോലി വേളയിൽ സുരക്ഷിതത്വം ഉറപ്പാക്കുക,
പഞ്ചദിന വാരം ഉടൻ നടപ്പിലാക്കുക, കരാർ നിയമനവും ഔട്ട്സോഴ്സിഗും നിറുത്തിവെക്കുക, അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്
ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെയും, ഓഫീസർമരുടെയും ഐഖ്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച് 24, 25 തിയ്യതികളിൽ ദേശവ്യാപകമായി 48 മണിക്കൂർ പണിമുടക്ക് നടത്തുന്നു.
പണിമുടക്കിൻ്റെ മുന്നോടിയായി രാജ്യത്താകമാനം ജില്ലാ കേന്ദ്രങ്ങളിൽ ജീവനക്കാർ പ്രകടനങ്ങൾ നടത്തി. തൊടുപുഴയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ ടൗൺ ബ്രാഞ്ചിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. നഹാസ് പി സലിം (യു എഫ് ബി യു ജില്ല കൺവിനർ) സനിൽ ബാബു (ബി ഇ എഫ് ഐ) അനിൽ എസ് (എൻ സി ബി ഇ ) കുര്യാച്ചെൻ മനയാനി (എ ഐ ബി ഒ സി ) എബിൻ ജോസ് (എ ഐ ബി ഇ എ) എന്നിവർ സംസാരിച്ചു.
തുടർന്നുള്ള ദിവസങ്ങളിലെ പ്രതിഷേധ പ്രകടനങ്ങൾ, ബാഡ്ജ് ധരിച്ച് ജോലി ചെയ്യൽ, സോഷ്യൽ മീഡിയ ക്യാമ്പയിൻ, പാർലമെന്റ് മാർച്ച്, പണിമുടക്ക് തുടങ്ങിയ സമര പരിപാടികൾ വൻ വിജയമാക്കാൻ യു എഫ് ബി യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
നഹാസ് പി സലിം
കൺവീനർ UFBU
ഇടുക്കി ജില്ല
9847976633