admin

പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട്പേർക്ക് ഗുരുതര പരിക്ക്

മൂവാറ്റുപുഴ: പിക്കപ്പ് വാനും സ്‌ട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികർക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ പണ്ടപ്പിള്ളി റോഡിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആരക്കുഴ സ്വദേശികളായ കണങ്കാമ്പതിയിൽ എബിൻ (35), തെക്കനാപ്പാറയിൽ ബൈജു സ്കറിയ (46) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും പണ്ടപ്പിള്ളിയിലേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും എതിർദിശയിൽ വന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും മൂവാറ്റുപുഴയിലെയും, തുടർന്ന് വിദഗ്‌ധ ചികിത്സക്കായി എറണാകുളത്തെയും സ്വകാര്യ…

Read More

കാൺമാനില്ല

ആഷിഷ് ലാലു ,16 വയസ്സ് , വെളുത്തനിറം. സെയിന്റ് ആന്റണിസ് സ്കൂൾ മുണ്ടക്കയത്തു നിന്നും പത്താംക്ലാസ് പൂർത്തിയാക്കിയിരുന്നു.ഈ കുട്ടി ഇന്ന് രാവിലെ മുതൽ കുമളി ആരാംമൈലിൽ നിന്ന് കാണാതായിരിക്കുകയാണ് .രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കൈയിൽ ഒരു ചെറിയ കറുത്ത ബാഗ് ഉണ്ടായിരുന്നു.. അമ്മ വീട്ടിലേക്ക് ആണെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എത്രയും വേഗം കണ്ടെത്തുവാൻ സഹായിക്കണം (മൂന്നാർ കാണണം ജൂതത്തെരുവ് കാണണം എന്ന് വീട്ടിൽ വാശി പിടിച്ചിരുന്നു) 8891975248

Read More

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു: അഞ്ച് ജില്ലകൾക്ക് മഞ്ഞ അലേർട്ട്; മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതായി കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനവും പങ്കുവെച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി കേന്ദ്ര ഓറഞ്ച്, മഞ്ഞ അലർട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂൺ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓറഞ്ച് അലർട്ട്21-06-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ22-06-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്23-06-2024: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

ആറ് മാസംപ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ആസാം സ്വദേശിപിടിയിൽ

ഇടുക്കി : കട്ടപ്പന കല്യാണത്തണ്ടിൽ നിന്ന് ആറുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാർ പിടികൂടി.കല്യാണത്തണ്ട്, സ്വദേശികളായ സന്ദീപ് -ഉണ്ണിമായദമ്പതികളുടെ കുട്ടിയെയാണ് ചൊവ്വാഴ്ച നാലുമണിയോടെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. അസം സ്വദേശിയായ യുവാവ് വീട്ടിലെത്തി വിളിച്ചപ്പോൾ ഉണ്ണിമായ കുട്ടിയുമായി ജനാലയുടെ സമീപത്തെത്തി ഈ സമയം കുട്ടിയെ വലിച്ചു പുറത്തേക്ക് എടുക്കാൻ ശ്രമിക്കുകയായിരുന്നു വീട്ടുകാർ ബഹളം ഉണ്ടാക്കിയതോടെ നാട്ടുകാർ ഓടി എത്തിയപ്പോൾ പ്രതി, സമീപത്തുള്ളഏലത്തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു. കല്യാണതണ്ട് ക്ഷേത്രത്തിനു സമീപത്തുനിന്ന് ഇയാളെ നാട്ടുകാർ…

Read More

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കമായി

തൊടുപുഴഃ ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങൾക്ക് തൊടുപുഴ വെങ്ങല്ലൂർ സോക്കർ സ്കൂളിൽ തുടക്കമായി. ഒളിമ്പിക് ദിനാഘോഷത്തിന്റെ പ്രാധാന്യം വിളിച്ചറിയിച്ചുകൊണ്ട് വെങ്ങല്ലൂർ സോക്കർ സ്കൂളിൽ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സോക്കർ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച ഇടുക്കി ജില്ല സബ് ജൂനിയർ ഇൻറർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിന്റെ വേദിയിൽ വിഖ്യാത അത്‌ലറ്റിക് പരിശീലകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ ശ്രീ. കെ പി തോമസ് മാഷ് ഈ…

Read More

തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലാളികൾക്ക് പരാതി നൽകാം

തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്നതിൽ നിന്നും നിങ്ങളെ തടയുകയോ ഏതെങ്കിലും രീതിയിലുള്ള ഭീഷണിപ്പെടുത്തലുകൾ ഉണ്ടാവുകയോ ചെയ്‌താൽ തൊഴിലാളികൾക്ക് പരാതി നൽകാൻ വേണ്ടി തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാനെ നിയോഗിച്ചിട്ടുണ്ട്. തൊഴിൽ പൗരന്റെ അവകാശമാണ്, തൊഴിലുറപ്പിൽ തൊഴിൽ നൽകുന്നത് രാഷ്ട്രീയക്കാരുടെ ഔദാര്യമല്ല, തൊഴിലാളിയുടെ അവകാശമാണ്. തൊഴിലിന് വേണ്ടി ഒരു പാർട്ടിക്കും നിങ്ങൾ സംഭാവന കൊടുക്കുകയോ പാർട്ടിയുടെ പരിപാടിക്ക് പങ്കെടുക്കുകയോ വേണ്ടതില്ല. തൊഴിൽ മുടക്കുമെന്ന ഭീഷണിയുണ്ടായാൽ ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. ഓരോ ജില്ലയ്ക്കും പ്രത്യേകം പ്രത്യേകം ഓംബുഡ്സ്മാൻ ഉണ്ട്. ഓരോ ജില്ലയുടെ ഓംബുഡ്സ്മാന്റെ പേരും…

Read More

പ്രഭാത സവാരി കഴിഞ്ഞെത്തിയ ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ് മരിച്ചത്. തലയിൽ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ് മൃതദേഹം. സുഹൃത്തും സതീഷും മാത്രമാണ് വീട്ടിൽ ഉണ്ടായിരന്നത്. കുടുംബാംഗങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാനായി ബെംഗളൂരുവിലേക്ക് പോയിരുന്നു. പുലർച്ചെ ഉറക്കമെണീറ്റ സതീഷ് പ്രഭാത സവാരിക്കായി പുറത്തേക്ക് പോയിരുന്നു. സുഹൃത്ത് വീടിന് പുറത്തെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. കാൽ വഴുതി വീണതോ ഹൃദയാഘാതമോ ആണെന്നാണ് പ്രാഥമിക നിഗമനം.

Read More

മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്നു; 2 സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു

കൊല്ലം : പുനലൂർ മണിയാർ ഇടക്കുന്നിൽ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു. ഇടക്കുന്ന് സ്വദേശികളായ ഗോകുലത്തിൽ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കൃഷി സ്‌ഥലത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്ന തൊഴിലാളികൾക്ക് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഇടിമിന്നലേറ്റ് താഴെ വീണ് കിടന്ന ഇരുവരെയും ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പുനലൂർ നഗരസഭയിലെ മണിയാർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇരുവരും നഗരസഭയിലെ തൊഴിലുറപ്പ് ജോലി…

Read More

കാർ നിയന്ത്രണം വിട്ടപകടം;യാത്രക്കാർക്ക് പരിക്ക്

രാജാക്കാട് : ബൈസൺവാലി നാൽപതേക്കറിൽ കാർ നിയന്ത്രണം വിട്ട് ക്രാഷ് ബാരിയറിൽ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. രാജാക്കാട് സ്വദേശി ജസ്സോ (27) ക്കാണ് പരിക്കേറ്റത്. ഇയാളെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്ന 2 പേർക്ക് സാരമായി പരിക്കേറ്റു. ജോസ്ഗിരി ഭാഗത്തേക്ക്‌ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്..

Read More