ആറ് മാസംപ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ആസാം സ്വദേശിപിടിയിൽ

ഇടുക്കി : കട്ടപ്പന കല്യാണത്തണ്ടിൽ നിന്ന് ആറുമാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അസം സ്വദേശിയെ നാട്ടുകാർ പിടികൂടി.കല്യാണത്തണ്ട്, സ്വദേശികളായ സന്ദീപ് -ഉണ്ണിമായദമ്പതികളുടെ കുട്ടിയെയാണ് ചൊവ്വാഴ്ച നാലുമണിയോടെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. അസം സ്വദേശിയായ യുവാവ് വീട്ടിലെത്തി വിളിച്ചപ്പോൾ ഉണ്ണിമായ കുട്ടിയുമായി ജനാലയുടെ സമീപത്തെത്തി ഈ സമയം കുട്ടിയെ വലിച്ചു പുറത്തേക്ക് എടുക്കാൻ ശ്രമിക്കുകയായിരുന്നു വീട്ടുകാർ ബഹളം ഉണ്ടാക്കിയതോടെ നാട്ടുകാർ ഓടി എത്തിയപ്പോൾ പ്രതി, സമീപത്തുള്ളഏലത്തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു. കല്യാണതണ്ട് ക്ഷേത്രത്തിനു സമീപത്തുനിന്ന് ഇയാളെ നാട്ടുകാർ പിടികൂടുകയായിരുന്നു. യുവാവിനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ആളാണോ എന്ന് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *