അഞ്ചാം ക്ലാസുകാരനെ തുണി കഴുത്തിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തി
വണ്ണപ്പുറം പട്ടയക്കുടി ആനക്കുഴി ഭാഗത്തു താമസിക്കുന്ന തോട്ടത്തിൽ അജിയുടെ മകൻ ദേവാനന്ദ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അജി എട്ടരയോടെ ജോലി കഴിഞ്ഞു എത്തിയപ്പോഴാണ് ദേവാനന്ദ് കഴുത്തിൽ ബെഡ്ഷീറ് കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മാതാവ് സന്ധ്യ ഭർത്താവുമായി അകൽച്ചയിലായതിനാൽ അവരുടെ വീട്ടിലാണ് താമസിക്കുന്നത്. കുട്ടി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത് സമീപത്തുതന്നെയുള്ള ഇവരുടെ ബന്ധുവീട്ടിൽ ഭക്ഷണംകഴിക്കുന്നതിനായി കുട്ടി ചെന്നിരുന്നു. അതിനുശേഷമാണ് കുട്ടി സ്വന്തം വീട്ടിൽ എത്തിയത്, കളിക്കുന്നതിനിടയിൽ…

