മൂവാറ്റുപുഴ : വാഴക്കുളം നിയന്ത്രണ നഷ്ടപ്പെട്ട ജീപ്പ് വീടിന്റെ മുറ്റത്തേക്ക് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് യുവാവിനു ദാരുണാന്ത്യം.
വാഴക്കുളം തെക്കേ കുടിയിൽ നിതിഷ് ദിനേശൻ (പോപ്പി ) (32) ആണ് നിര്യാതനായത്. ഒപ്പം സുഹ്യത്ത് ജോസ്മോന് അപകടത്തിൽ ഗുരുതമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് 7.30 ഓടെ മുവാറ്റുപുഴ ആരക്കുഴ റോഡിൽ പെരുമ്പല്ലൂരിലാണ് അപകടം മുണ്ടായത്.
മുവാറ്റുപുഴ ഭാഗത്ത് നിന്ന് പോവുകയായിരുന്നു ജീപ്പ് . എതിർ ദിശയിൽ തടി കയറ്റി വന്ന ലോറിയിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിനരികിലെ പാറേകുടി ജോബിയുടെ വീടിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് തല കീഴായി മറിയുകയായിരുന്നു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
#മുവാറ്റുപുഴ #അപകടം