admin

അയല്‍വാസിയെ മര്‍ദിക്കാൻ ക്വട്ടേഷൻ കൊടുത്ത യുവതിയും സുഹൃത്തും അറസ്റ്റിൽ

ചങ്ങനാശ്ശേരി : തന്നെ മർദിച്ച അയല്‍വാസി കോടതിയില്‍ നിന്നും ജാമ്യം നേടിയതിന്റെ വൈരാഗ്യത്തില്‍ അയല്‍വാസിയെ മർദ്ദിക്കാൻ ക്വട്ടേഷൻ നല്‍കിയ കേസില്‍ യുവതിയെയും സുഹൃത്തിനെയും ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം നാലുകോടി പുത്തൻപുരയ്ക്കല്‍ സാന്റിയ (42), പായിപ്പാട് കൊച്ചുപറമ്പിൽ പ്രമോദ് പരമേശ്വരൻ (26) എന്നിവരെയാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലയില്‍ പൊലീസ് രജിസ്റ്റർ ചെയ്ത ഒരു കൊലക്കേസില്‍ പ്രതിയാണ് പ്രമോദ്. കേസിലെ നേരത്തെ…

Read More

കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി: ഇടുക്കി ആര്‍ച്ച് ഡാമിനു സമീപത്തായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക ടൂറിസം വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്യാനപദ്ധതിയോട് ചേര്‍ന്നുള്ള 5 ഏക്കറിലാണ് വില്ലേജ് നിര്‍മിച്ചിരിക്കുന്നത്. പത്ത് കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019 ലാണ് അനുമതി നല്‍കിയത്. ഒന്നാം ഘട്ടമായി അനുവദിച്ച 3 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഹൈറേഞ്ചിലെ ജനതയുടെ കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും അതീജീവനത്തിന്റെയും നീണ്ട പോരാട്ടങ്ങളുടെ ചരിത്രത്തിന്റെ ചുരുക്കമായ അനാവരണമാണ് കുടിയേറ്റ…

Read More

നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട കാറിലേക്ക് ഇടിച്ചുകയറി

പിറവം : പോസ്റ്റോഫീസ് ജങ്ങ്ഷനിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട കാറിലേക്ക് ഇടിച്ചുകയറി. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ സമീപത്തെ കടയുടെ വരാന്തയിലേക്ക് കയറിയാണ് നിന്നത്. ഈ സമയത്ത് ഷോപ്പ് അടച്ചിട്ടിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. അപകടത്തിൽ ആർക്കും പരുക്കില്ല. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം *Click to Join* https://chat.whatsapp.com/EYHsB0TwhWiGuAiO4sMQ80 *വാർത്തകളും പരസ്യങ്ങളും അറിയിക്കാം* #newsupdate#latestnews#newshour#newslive#live#livevartha#nattuvarthakal#viralnews#kottayam#Kottayamnews#Ettumanoor#ettumanoornews#pala#palai#palanews#Erattupetta#erattupettanews#vagamon#vagamonnews

Read More

അച്ഛന്റെ മടിയിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

പാലാ : നാടിന്റെ വേദനയായി ആറു വയസ്സുകാരിയുടെ മരണം. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണി (6)-യുടെ വിയോഗമാണ് ഒരു നാടിന്റെ മുഴുവൻ വേദനയായത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു.ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ കുട്ടിയെ അലട്ടിയിരുന്നു. ഇതിനുള്ള മരുന്നുകൾ കഴിച്ചു വരികയായിരുന്നു. ഇന്നലെ പകൽ കുട്ടിയെ പലതവണ ശർദിക്കുകയും വൈകിട്ട് പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ മാതാപിതാക്കൾ കുട്ടിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

മാരിയിൽ കലുങ്ക് പാലം അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി.

തൊടുപുഴ : മാരിയിൽ കലുങ്ക് പാലം അപ്രോച്ച് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. കാഞ്ഞിരമറ്റം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇന്ന് ആരംഭിച്ചത്. ഒളമറ്റം ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ പി.ജെ ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.80 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയിരുന്നു. വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. മാരിയിൽ കലുങ്ക് ബൈപ്പാസ് യാത്രയോഗ്യമാക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ അടക്കം പി.ജെ ജോസഫ് എംഎൽഎ വിഷയം ഉന്നയിച്ചിരുന്നു. കാഞ്ഞിരമറ്റം മേഖലയുടെയും തൊടുപുഴയുടെ കിഴക്കൻ പ്രദേശങ്ങളിലെ പഞ്ചായത്തുകളുടെയും…

Read More

ഇടുക്കി രൂപതാദിന സ്വാഗതസംഘം രൂപീകരിച്ചു

ഇടുക്കി : ഇടുക്കി രൂപതാദിനാഘോഷ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പാരീഷ് ഹാളിൽ ചേർന്ന യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപതാ ദിനം വിശ്വാസത്തിന്റെ പ്രഘോഷണവും രൂപതയുടെ വളർച്ചയുടെ കുതിപ്പുമാണന്ന് അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം വിശ്വാസത്തിൻ്റെ വളക്കൂറുള്ള മണ്ണാണ്. കുടിയേറ്റത്തിൻ്റെ പുണ്യം നിറഞ്ഞ സ്ഥലമാണിത്. ഇവിടെ നടത്തപ്പെടുന്ന രൂപതാദിനം വിശ്വാസ പ്രഘോഷണത്തിന്റെ ഉണർത്തുപാട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത് കമ്മിറ്റികളിലായി 250…

Read More

മയക്കുമരുന്ന് കേസിൽ പിറ്റ് – NDPS ആക്റ്റ്പ്രകാരം കരുതൽ തടങ്കലിൽ അടച്ചു

കോതമംഗലം: മയക്ക് മരുന്ന് വിൽപ്പനക്കാരനെ പിറ്റ് – എൻഡിപിഎസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ അടച്ചു. നെല്ലിക്കുഴി ഇരമല്ലൂർ പള്ളിപ്പടി ഭാഗത്ത് പാറേക്കാട്ട് വീട്ടിൽ അമീർ (41) -നെയാണ് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസ്, കരിമണൽ, കോതമംഗലം, കുറുപ്പുംപടി, പെരുമ്പാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് ഇയാൾ. മയക്കുമരുന്ന് കടത്തും, വിപണനവും തടയുന്നതിനുള്ള നടപടിയായ പിറ്റ്…

Read More

സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. മൂന്നാം തിയതി പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലാം തിയതി എറണാകുളം, തൃശൂര്‍ ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി പ്രവചനം ഉണ്ട്. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ്…

Read More

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന് വില കുറഞ്ഞു

കൊച്ചി : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകവില വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാർഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഹോട്ടൽ നടത്തിപ്പുകാർക്ക് ഏറെ സന്തോഷം നൽകുന്ന പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 1769 രൂപയാണ് നൽകേണ്ടി വരിക. വിവിധ നഗരങ്ങളിൽ ഈ വിലയിൽ നേരിയ വ്യത്യാസമുണ്ടാകും. രാജ്യാന്തരതലത്തിൽ എൽപിജി വിലയിൽ വന്ന മാറ്റമാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്. ॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥ വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം *Click…

Read More