രാജ്യത്ത് കോവിഡിൻ്റെ പുതിയ വകഭേദം വ്യാപിക്കുന്നു. എക്സ‌്എഫ്‌ജി (XFG) എന്നാണ് പുതിയ വകഭേദത്തിൻ്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് കണ്ടെത്തി.
അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കർണാടക, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികൾ കൂടുതലാണ്.
കാനഡയിലാണ് ആദ്യം എക്‌സ്എഫ്‌ജി കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച കോവിഡ് വകഭേദമായ ഒമൈക്രോൺ കുടുംബത്തിലാണ് എക്സ‌്എഫ്‌ജിയെ തരംതിരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ്എഫ്‌ജി കേസുകൾ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നിൽ തമിഴ്‌നാടാണ്. 16 കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്‌തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ ആറ് കേസുകൾ വീതവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതിൽ 159 കേസുകൾ മേയ് മാസത്തിലും ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
അതേസമയം, നിലവിൽ, XFG കൂടുതൽ ഗുരുതരമായ രോഗത്തിനോ ആശുപത്രിയിൽ പ്രവേശിപ്പിക്കലിനോ കാരണമാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 1,957 സജീവ കേസുകളും ഏഴ് പുതിയ കേസുകളുമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം
*️Click to Join
️* https://chat.whatsapp.com/EMkFtLMz84q36NEhgfS2J3
*️വാർത്തകളും പരസ്യങ്ങളും അറിയിക്കാം
️*
https://wa.me/message/FJXDNGIRM3KGN1
#newsupdate #latestnews #newshour #newslive #live #livevartha #nattuvarthakal #viralnews #elappara #elapparanews #vandiperiyar #vandiperiyarnews #idukki #idukkinews #kattappana #kattappananews #adimali #Adimaly #adimalynews #adimalinews #thodupuzha #thidupuzhanews #thodupuzhavartha
