പഠന സാമഗ്രികളും ഫലവൃക്ഷ തൈ വിതരണവും നടത്തി

പാലാ: മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിൻ്റെയും പാലാ അൽഫോൻസ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെയും നേതൃത്വത്തിൽ അരുണാപുരം ഗവൺമെന്റ് എൽ പി സ്‌കൂളിൽ പഠന സാമഗ്രികളും ഫലവൃക്ഷ തൈ വിതരണവും വിതരണം നടത്തപ്പെട്ടു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ശ്രീമതി ഷൈനി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ മുനിസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ ശ്രീ സിബി മാത്യു മുഖ്യപ്രഭാഷണം നടത്തി. അരുണാപുരം വാർഡ് മെമ്പർ ജിമ്മി ജോസഫ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെ സഹകരണത്തോടെ നടത്തിയ പ്രസ്തുത സമ്മേളനത്തിൽ സ്‌കൂളിലെ എല്ലാ വിദ്യാർഥികൾക്കും ബാഗുകൾ, കുടകൾ, നോട്ട് ബുക്കുകൾ തുടങ്ങിയ വിവിധ പഠന സാമഗ്രികളും മധുരപലഹാര വിതരണവും നടത്തി.

പ്രസ്തുത സമ്മേളനത്തിന് അൽഫോൻസാ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. റോസ്മേരി ഫിലിപ്പ്,ഭദ്ര ജി എന്നിവർ നേതൃത്വം നൽകി. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഫലവൃക്ഷ തൈവിതരണവും നടത്തപ്പെട്ടു.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

⏬️Click to Join⏬️ https://chat.whatsapp.com/Bx0Y1zfgby258Zw2TNuU3H

⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️

☎️https://wa.me/message/FJXDNGIRM3KGN1

#kottayam #Kottayamnews #Ettumanoor #ettumanoornews #pala #palai #palanews #Erattupetta #erattupettanews #vagamon #vagamonnews #newsupdate #latestnews #newshour newslive #live #livevartha #nattuvarthakal #viralnews

Leave a Reply

Your email address will not be published. Required fields are marked *