admin

അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയക്കുമരുന്നുകളുമായി അഞ്ച് യുവാക്കളെ പിടികൂടി.

എറണാകുളം ഇളങ്കുന്നപ്പുഴ സ്വദേശികളായ അജിത്ത് ബാബു, ജോമോൻ കെ ജെ, ആശിഷ് റ്റി എസ്സ്, അഖിൽ പ്രദീപ്, ആശിഷ് കെ എ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറാം പ്രതി അനന്ദുരാജ് പി ആർ നെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരിൽ നിന്ന് 10.85 ഗ്രാം മെത്താഫിറ്റമിൻ, 17.375 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കസ്റ്റഡിയിലെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെ നേതൃത്വം നൽകിയ പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ദിലീപ് എൻ കെ, പ്രിവൻ്റീവ് ഓഫീസർ ബിജു…

Read More

പെട്രോൾ പമ്പിന്റെ മുൻവശം പൊളിക്കാൻ നിർദേശം

ഇടുക്കി: ചപ്പാത്തിൽ മലയോര ഹൈവേ കൈയേറി നിർമിച്ച പെട്രോൾ പമ്പിൻ്റെ മുൻവശം പൊളിച്ചുനീക്കാൻ നിർദേശിച്ച് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ഉടമയ്ക്ക് നോട്ടീസ് നൽകി. പിഡബ്ല്യുഡി റോഡ് പുറമ്പോക്കിലെ 3 സെന്റ് സ്ഥലം കൈയേറിയത്. ഹൈവേ നിർമാണത്തിനായി പമ്പിന്റെ മുൻവശം പൊളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ റവന്യു വകുപ്പിൻ്റെ അന്വേഷണത്തിൽ കൈയേറ്റം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് രേഖകൾ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കി. ഇതോടെ കൈയേറ്റം ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശം കോടതി നൽകുകയായിരുന്നുവെന്ന് അയ്യപ്പൻകോവിൽ…

Read More

ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ.

കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഒരു ബോക്സ് ഹെറോയിനുമായി അബ്ദുൽ മുത്തലിബ് എന്നയാൾ അറസ്റ്റിലായി. മൂന്നു വർഷമായി ആലുവായിലും പെരുമ്പാവൂരിലും ഇയാൾ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായാണ് പ്രാഥമിക വിവരം. എക്സൈസിന്റെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് കച്ചവടം നടത്തുന്നതിനു പ്രതി അതീവ രഹസ്യമായി രാത്രിയിൽ മാത്രമാണ് ഇടപാടുകൾ നടത്തിയിരുന്നത്. പ്രതിയുടെ പക്കൽ നിന്നും 10 ഗ്രാം ഹെറോയിനും ഹെറോയിൻ വിറ്റ് കിട്ടിയ 5500 രൂപയും പിടിച്ചെടുത്തു. 5 ഗ്രാമിന് മുകളിൽ ഹെറോയിൻ …

Read More

ഇടുക്കിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 19കാരൻ അറസ്റ്റിൽ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19കാരനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ മഞ്ചുമല പഴയകാട് സ്വദേശി ചിരഞ്ജീവിയാണ് പിടിയിലായത്. പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഗർഭിണിയാണെന്ന് തെളിഞ്ഞതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. വണ്ടിപ്പെരിയാർ എസ്എച്ച്ഒ: കെ ഹേമന്ത് കുമാറും സംഘവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്‌. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു….

Read More

കട്ടപ്പന വള്ളക്കടവ് റോഡിൽ അപകടഭീഷണി ഉയർത്തി ട്രാൻസ്ഫോർമർ

കട്ടപ്പന/വള്ളക്കടവ്:എൻ എച്ച് 185 ൻ്റെ ഭാഗമായുള്ള കട്ടപ്പന വള്ളക്കടവ് റോഡിന് സമീപം അപകടം പതിയിരിക്കുന്നു. കണിയാംപാലത്തിന് സമീപം നിൽക്കുന്ന ട്രാൻസ്ഫോർമർ ആണ് അപകടഭീഷണി ഉയർത്തുന്നത്. ദിനംപ്രതി 100 കണക്കിനാളുകൾ സഞ്ചരിക്കുന്ന വഴിയാണിത്.തീർത്തും വീതി കുറഞ്ഞ പാത ആയതിനാൽ ഈ റോഡിൽ കൂടി സഞ്ചരിക്കുന്ന ജനങ്ങൾക്കും വാഹനങ്ങൾക്കും വൻ അപകട ഭീഷണി ആണ് ഈ ട്രാൻസ് ഫോർമർ ഉയർത്തുന്നത്.ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് പലതവണ വൈദ്യുതി ബോർഡ് അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടി ഉണ്ടായിട്ടില്ല. ഒരു ദുരന്തത്തിന് കാത്തുനിൽക്കാതെ…

Read More

കൈക്കൂലി കേസിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് വിജിലൻസിന് മുന്നിൽ ഹാജരായി

തൊടുപുഴ: സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് സർട്ടഫിക്കറ്റ് നൽകാൻ ഒരുലക്ഷം രൂപ തൊടുപുഴ നഗരസഭ അസി. എൻജിനിയർ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാംപ്രതി ചെയർമാൻ സനീഷ് ജോർജ് വിജിലൻസിന് മുന്നിൽ ഹാജരായി. മുട്ടം ഇടുക്കി വിജിലൻസ് യൂണിറ്റ് ഓഫീസിലെത്തിയ ചെയർമാനെ അന്വേഷകസംഘം നാലുമണിക്കൂർ ചോദ്യംചെയ്‌തു. കഴിഞ്ഞ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു. അന്ന് എത്താതിരുന്ന ചെയർമാൻ ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി ഒരാഴ്‌ച സമയം ആവശ്യപ്പെട്ടിരുന്നു. ഇത് ബുധനാഴ്ച അവസാനിക്കും. ചെയർമാനെ വിശദമായി ചോദ്യംചെയ്തെന്ന് വിജിലൻസ്…

Read More

വന്‍ ലഹരി മരുന്ന് വേട്ട; ഹാഷിഷ് ഓയിലും എം.ഡി.എം.എയും പിടിച്ചെടുത്തു

ഇടുക്കി : പൂപ്പാറ ചെമ്പാലയിൽ വീട്ടിൽ നിന്നും ഹാഷിഷ് ഓയിലും എം.ഡി.എം.എയും കണ്ടെടുത്തു. ഹാഷിഷ് ഓയിൽ വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 10 മില്ലി വീതം കൊള്ളുന്ന 16 കുപ്പികളിൽ ആയാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. വീടിന് ഉള്ളിൽ നിന്ന് എം.ഡി.എം.എയും കണ്ടെടുത്തു. മൊബൈൽ ചാർജറിലും വീട്ടിലെ വയറിങ്ങിലും ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ കണ്ടെത്തിയത്.എറണാകുളം സ്വദേശികളായ നാല് യുവാക്കളെ കസ്റ്റഡിയിലെടുത്തു. വീട് വാടകക്ക് എടുത്ത് നാല് ദിവസം മുൻപാണ് ഇവർ ഇവിടെ എത്തിയത്. ആട് ഫാം…

Read More

കോട്ടയം സ്വദേശിനി ജെസ്ലീന റ്റിജിൻ (അന്ന -27)ന്യൂസിലൻഡിൽ നിര്യാതയായി.

കോട്ടയം കുമരകംചേന്നാത്ത് റ്റിജിൻ – ന്റെ ഭാര്യ ശ്രീമതി ജെസ്ലീന റ്റിജിൻ (അന്ന, 26 വയസ്സ്)ഹാമിൽട്ടണിൽ ജൂലൈ 9 ചൊവ്വാഴ്ച്ച രാവിലെ നിര്യാതയായി. രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം. ഇടുക്കി തോപ്രാംകുടിമേലെചിന്നാർ പരിന്തിരിക്കൽ കുടുംബാംഗമാണ്. ഹൃദയാഘാതം മൂലം ആണ്‌ മരണപ്പെട്ടത് എന്ന് ബന്ധുക്കൾ അറിയിച്ചു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN

Read More

വന്‍ ലഹരി മരുന്ന് വേട്ട; ഹാഷിഷ് ഓയിലും എം ഡി എം എ യും പിടിച്ചെടുത്തു

ഇടുക്കിയിൽ വൻ ലഹരി മരുന്ന് വേട്ട. പൂപ്പാറ ചെമ്പാലയിൽ വീട്ടിൽ നിന്നും ഹാഷിഷ് ഓയിലും എം ഡി എം എ യും കണ്ടെടുത്തു. ഹാഷിഷ് ഓയിൽ വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. 10 മില്ലി വീതം കൊള്ളുന്ന 16 കുപ്പികളിൽ ആയാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. വീടിന് ഉള്ളിൽ നിന്ന് എം ഡി എം എ യും കണ്ടെടുത്തു. മൊബൈൽ ചാർജറിലും വീട്ടിലെ വയറിങ്ങിലും ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ കണ്ടെത്തിയത്.എറണാകുളം സ്വദേശികളായ…

Read More

കട്ടപ്പന ബിവറേജസ് ഔട്ട്ലറ്റ്ലെറ്റിന് സമീപത്ത് വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

കട്ടപ്പന ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി.പേഴുംകവലയിലുള്ള ഔട്ട്ലറ്റ്ലെറ്റ് പരിസരത്ത് പൊതുമദ്യപാനം വ്യാപകമാണെന്ന പരാതി അന്വേഷിക്കാൻ കട്ടപ്പന എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെടിയ്ക്ക്ക് 100 സെൻ്റിമീറ്റർ ഉയരമുണ്ട്.റോഡ് പുറമ്പോക്കിലായിരുന്നു കഞ്ചാവ് ചെടി നിന്നിരുന്നത്.സംഭവത്തിൽ അന്വേഷണം തുടങ്ങി.എക്സൈസ് ഇൻസ്പെക്ടർസെന്തിൽകുമാർ,അസി.എക് സൈസ് ഇൻസ്പെക്ടർ ഇ.എം അബ്ദുൾ സലാം, കെ എൻ രാജൻ, സിഇഒ പ്രിൻസ് എബ്രഹാം, വനിത സിഇഒ ബിജി കെജെ എന്നിവരാണ് പരിശോധന നടത്തിയത്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More