admin

കോ​ത​മം​ഗ​ല​ത്ത് 133 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

കോതമംഗലം: തീവ്ര മഴയില്‍ കോതമംഗലം താലൂക്കില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം ചാമപ്പാറ ഭാഗത്തെ കൊല്ലപ്പാറയില്‍ ഉരുള്‍പൊട്ടി നിരവധി പേരുടെ കൃഷിയിടത്തിന് നാശം. ആളപായമില്ല. കോതമംഗലത്ത് 133 വീടുകളിലും അമ്പതിലേറെ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. കുട്ടമ്പുഴ പഞ്ചായത്തിലാണ് കൂടുതല്‍ വീടുകളില്‍ വെള്ളത്തിലായത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 85 വീടുകളിലും 10 ഓളം കടകളിലും തിങ്കളാഴ്ച രാത്രിയോടെ വെള്ളം കയറി. പൂയംകുട്ടിക്ക് സമീപം മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി…

Read More

കനത്ത മഴയിൽ ചപ്പാത്ത് മുങ്ങി ; സംസ്കാരത്തിന് കാർമികനെ എത്തിച്ചത് ഫയർഫോഴ്സ്

തൊടുപുഴ: കനത്ത മഴയിൽ തൊമ്മൻകുത്ത് പുഴയിൽ ജലനിരപ്പുയർന്ന് മണ്ണുക്കാട് ചപ്പാത്ത് മുങ്ങിയതിനെത്തുടർന്ന് വയോധികൻ്റെ സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നതിനായി ബന്ധുക്കളെയും കാർമികനെയും പുഴയുടെ മറുകരെയെത്തിച്ച് ഫയർഫോഴ്‌സ്‌. പുഴയിൽ വെള്ളം ഉയർന്ന സാഹചര്യത്തിലാണ് ഫയർഫോഴ്‌സിൻ്റെ സഹായം തേടിയത്. തൊമ്മൻകുത്ത് മണ്ണുക്കാട് ഭാഗത്ത് താമസിക്കുന്ന നോമ്പ്രയിൽ പാലൻ്റെ (95) സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിനാണ് നിറഞ്ഞ് ഒഴുകുന്ന തൊമ്മൻകുത്ത് പുഴ മുറിച്ചു കടക്കാൻ ഫയർഫോഴ്‌സിൻ്റെ സേവനം ബന്ധുക്കൾ ആവശ്യപ്പെട്ടത്. തുടർന്ന് തൊടുപുഴ ഫയർഫോഴ്‌സ് സ്‌കൂബ ടീം എത്തി ഇവരുടെ ഡിങ്കിബോട്ടിൽ ബന്ധുക്കളെയും കാർമികനെയും പുഴയുടെ…

Read More

‘മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കും’: ഗവർണർ

വയനാട് മുണ്ടക്കൈയത്ത് ഉണ്ടായത് വൻ ദുരന്തമെന്ന് കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ​ഗവർണർ.രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു.സാധ്യമായ എല്ലാ സഹായവും നൽകും.മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 24 വർഷവും 6 മാസത്തേയും കഠിന തടവും 50000/- രൂപ പിഴയും.

കുമളി: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസിൽ പ്രതിയായ ചക്കുപള്ളം വില്ലേജിൽ പാമ്പുപാറ കരയിൽ മേൽവാഴ വീട് ഭാഗത്ത് ഗണപതി അമ്പലത്തിന് സമീപം വിജി ഭവനത്തിൽ താമസിക്കുന്ന രാമൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന വിജയൻ രാമൻ (വയസ്സ് 55) നെ ആണ് കട്ടപ്പന പോക്സോ കോടതി ജഡ്ജി മഞ്ജു വി ശിക്ഷിച്ചത് .പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 45000/- രൂപ പിഴയും, വിവിധ IPC വകുപ്പുകളിലായി 4 വർഷവും…

Read More

വയനാട് ഉരുൾപൊട്ടൽ ദുരന്തം; അടിയന്തര സഹായം എത്തിക്കണം : പി.ജെ. ജോസഫ് എംഎൽഎ

തൊടുപുഴ : വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ പേമാരിയിലും ഉരുൾപൊട്ടലിലും അനേകം പേരുടെ ജീവൻ നഷ്‌ടപ്പെടുകയും ഒരു പ്രദേശമാകെ തകരുകയും ചെയ്ത‌ ദുരന്തത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ദുഃഖം രേഖപ്പെടുത്തി. ജീവനും സ്വത്തുക്കളും നഷ്‌ടപ്പെട്ടവരെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. ഏറെ ശ്രമകരമായ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എല്ലാ പിന്തുണയും സഹായവും നൽകണമെന്നും അദ്ദേഹം പറഞ്ഞു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാനും…

Read More

ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് വരും വഴി ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽ‌പ്പെട്ടു. മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 7.30ഓടെയാണ് അപകടമുണ്ടായത്.മന്ത്രി വീണാ ജോർജിന്റെ കൈയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്നവർക്ക് സാരമായി പരുക്കേറ്റെന്നാണ് വിവരം. ബൈക്കിലുണ്ടായിരുന്ന സ്ത്രീയുടെ തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചു.

Read More

മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉല്‍പ്പാദനം ക്രമീകരിക്കും; വൈദ്യുതി വകുപ്പ് മന്ത്രി. കെ കൃഷ്ണൻകുട്ടി

മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി മീറ്റിംഗ് നടത്തി. യോഗത്തില്‍ ബിജു പ്രഭാകര്‍ ഐഎഎസ്, ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍, കെഎസ്ഇബിയിലെ ഡയറക്റ്റര്‍മാര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മൂലമറ്റം ജലവൈദ്യുത നിലയത്തിലെ ഉത്പാദനത്തിനുശേഷം പുറന്തള്ളപ്പെടുന്ന ജലം മലങ്കര ഡാമിലും, തുടർന്ന് മൂവാറ്റുപുഴ ആറിലേക്കും ആണ് എത്തുന്നത്. മലങ്കര ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും, മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് അപകടകരമായ നിലയിൽ വരികയും, മൂവാറ്റുപുഴയിൽ…

Read More

മൂന്നാറിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു. മൂന്നാർ ഒറ്റപ്പെട്ടു.

മൂന്നാർ തേനി, മൂന്നാർ അടിമാലി, മൂന്നാർ മറയുർ അന്തർ സംസ്ഥാന പാതകളിൽ ഇന്നലെ രാത്രി ഉണ്ടായ മഴയിൽ നിരവധി ഇടങ്ങളിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.

Read More

അടിമാലി കാഞ്ഞിരവേലിയില്‍ കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി

അടിമാലി: കാഞ്ഞിരവേലിയില്‍ കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തി. പ്രദേശത്ത് കൃഷിയിടത്തിലാണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്.കാട്ടാനശല്യം രൂക്ഷമായ പ്രദേശമാണ് കാഞ്ഞിരവേലി.ആനയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ തുടര്‍ നടപടി സ്വീകരിച്ചു. കാട്ടാന ശല്യം രൂക്ഷമായ അടിമാലി ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിലൊന്നാണ് കാഞ്ഞിരവേലി.കാഞ്ഞിരവേലിയില്‍ ജനവാസ മേഖലയിലാണ് കാട്ടാനയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തിയത്.പ്രദേശവാസിയായ മാടകയില്‍ ഷാജന്റെ കൃഷിയിടത്തിലാണ് കാട്ടാനയുടെ ജഡം കിടന്നിരുന്നത്.ആനയുടെ ജഡം കണ്ടെത്തിയതോടെ വിവരം പ്രദേശവാസികള്‍ വനംവകുപ്പിനെ അറിയിച്ചു.തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.ആന ചെരിയാനുണ്ടായ സാഹചര്യം സംബന്ധിച്ച് വനംവകുപ്പ് വ്യക്തത വരുത്തും.കാഞ്ഞിരവേലിയിലെ…

Read More