രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങളെ അജ്ഞാത ജീവി കടിച്ചു കൊന്നു.
രാജാക്കാട് : മമ്മട്ടി കാനാത്ത് കോഴിഫാമിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ രണ്ടായിരത്തോളം കോഴികുഞ്ഞുങ്ങൾ ചത്തു. രാജാക്കാട് സമീപം മമ്മട്ടിക്കാനത്താണ് സംഭവം; ഇന്ന് പുലർച്ചെ പുറക്കുന്നേൽ നരേന്ദ്രന്റെ കോഴി ഫാമിലാണ് അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായത്. 35 ദിവസത്തോളം പ്രായമായ രണ്ടായിരം ബോയിലർ കോഴിക്കുഞ്ഞുങ്ങളാണ്ചത്തതെന്നും രാവിലെ തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് കോഴിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടതെന്നും കോഴി ഫാം ഉടമ പറഞ്ഞു. വിവരം അറിഞ്ഞു ശാന്തൻപാറയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി സ്ഥലത്തു പരിശോധന നടത്തി കാൽപ്പാടുകൾ കണ്ടെത്തി. പൂച്ചപുലിയാവാം…

