തൊടുപുഴ സോക്കർ സ്കൂളിന്റെ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
തൊടുപുഴ: സോക്കർ സ്കൂളിന്റെ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ യൂ. ഷറഫലി ഉദ്ഘാടനം ചെയ്തു. തൊടുപുഴ സോക്കർ സ്കൂൾ ഡയറക്ടർറും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമായ പി.എ സലിം കുട്ടി സ്വാഗതം പറഞ്ഞു.കെഎഫ് ഹോണറാറി പ്രസിഡണ്ട് ടോം ജോസ് കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. രണ്ടുമാസം നീണ്ടുനിൽക്കുന്ന ഫുട്ബോൾ ക്യാമ്പിനോടൊപ്പം സ്പോർട്സ്, സൈക്കോളജി, ന്യൂട്രീഷൻ, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, യോഗ, സ്പോർട്സ് മെഡിസിൻ കൂടാതെ മൂന്നാർ കണ്ണൻ…

