മഴ മുന്നറിയിപ്പിൽ മാറ്റം; ഈ ആഴ്ച മഴ കനക്കും; 10 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്


സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 10 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലേർട്ടാണ്. ഒമ്പത് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഞായറാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലേർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്.മഴയ്ക്ക് ഒപ്പം 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്, അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥॥
വാർത്തകൾ മൊബൈലിൽ ലഭിക്കുന്നതിന്, വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

⏬️Click to Join⏬️
https://chat.whatsapp.com/FhQDpnbvygMHvEeonEtbbJ

⏬️വാർത്തകളും പരസ്യങ്ങളും അറിയിക്കാം⏬️

☎️https://wa.me/message/FJXDNGIRM3KGN1

#newsupdate #latestnews #newshour newslive #live #livevartha #nattuvarthakal #viralnews #trivandram #Thiruvananthapuram #Secretariat #sreepadmanabhaswamitemple #sankhumugham

Leave a Reply

Your email address will not be published. Required fields are marked *