തൊടുപുഴ കലാഗ്രാമത്തിൽ കുട്ടികൾക്കുള്ള അവധിക്കാല ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു

തൊടുപുഴ : കലാഗ്രാമത്തിൽ ഇന്നലെ മുതൽ കുട്ടികൾക്കുള്ള അവധിക്കാല മ്യൂസിക്കൽ, ഇൻസ്ട്രുമെന്റെൽ, വോക്കൽ, ഡാൻസ് ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു. നിരവധി കുട്ടികളും, രക്ഷകർത്താക്കളും പങ്കെടുത്തു.

തൊടുപുഴയിൽ അഞ്ചുവർഷത്തിനു മുകളിലായി പ്രവർത്തിച്ചു വരുന്ന കലാഗ്രാമം Piano, Keyboard, Guitar, C.Violin, W.Violin, Digital Painting, Drums, Tabala, W.Dance, Karnatic Vocal, C.Dance, Drawing, Painting കൂടാതെ Craft & Karate എന്നീ വിഭാഗങ്ങളിൽ ക്ലാസ്സുകൾ നൽകുന്നുണ്ട്.

വെക്കേഷൻ ക്ലാസ്സിന് വർഷം ചെല്ലുന്തോറും കൂടുതൽ ആവശ്യക്കാരുണ്ടാകുന്നുണ്ടെന്നും, ഇതിൽ കഴിഞ്ഞ വർഷങ്ങളിലെ രക്ഷിതാക്കളും അവർ വഴി വരുന്നവരുമാണ് അധികമെന്നും മാനേജ്മെന്റ് പറയുന്നു.

നിലവിൽ പത്തുവയസ്സിൽ താഴെ പ്രായമായ കുട്ടികൾക്ക് വിവിധ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിന് പാക്കേജ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

വിവിധ സമയങ്ങളിൽ രക്ഷിതാക്കളുടെ ആവശ്യമനുസരിച്ചാണ് ക്ലാസ്സുകൾ അറേഞ്ച് ചെയ്യുന്നതെന്നും, പ്രഗത്ഭരായ അദ്ധ്യാപകരുടെ ക്ലാസ്സുകൾക്ക് ആവശ്യക്കാരേറെയാണെന്നും മാനേജ്മെന്റ് പറഞ്ഞു.

കലാഗ്രാമത്തിൽ നിങ്ങളുടെ കുട്ടിയെ ചേർക്കുവാൻ ബന്ധപ്പെടുക :-

കലാഗ്രാമം

ജയറാണി സ്കൂളിന് സമീപം

പഴയ മണക്കാട് റോഡ്

തൊടുപുഴ

8075995708, 7510975020

Leave a Reply

Your email address will not be published. Required fields are marked *