യുവതിയെയും ആണ്‍ സുഹൃത്തിനെയും ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചുകത്തിച്ചു

കൊല്ലം: ചെമ്മാംമുക്കില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആണ്‍ സുഹൃത്തിനെയും ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചുകത്തിച്ചു. ആക്രമണത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. പൊള്ളലേറ്റ സോണി എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അനിലയുടെ ഭര്‍ത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.ഓമ്‌നി വാനിലെത്തിയ പത്മരാജന്‍ അനിലയും സോണിയും സഞ്ചരിച്ച കാര്‍ വഴിയില്‍ തടഞ്ഞ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലം നഗരത്തില്‍ ബേക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അനില. എന്നാല്‍, പത്മരാജന്‍ ലക്ഷ്യമിട്ടയാളല്ല കാറില്‍ ഉണ്ടായിരുന്നതെന്ന് പോലിസ് സംശയിക്കുന്നു. അനിലയുടെ ബേക്കറിയിലെ ജീവനക്കാരനാണ് സോണി.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #fire #accident #

Leave a Reply

Your email address will not be published. Required fields are marked *