ഇടുക്കി: ഇടുക്കിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് കരുത്തു പകര്‍ന്നു കൊണ്ട് കട്ടപ്പന ഗവ. ഐടിഐയെ സംസ്ഥാന സര്‍ക്കാര്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഏകദേശം 5.5 കോടി രൂപ മുടക്കിയാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. പുതിയ മന്ദിരം ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.
2016-17 സാമ്പത്തിക വര്‍ഷത്തിലെ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 5.34 കോടി രൂപ ചെലവില്‍ 1384 24ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിര്‍മ്മിച്ചത്. കേരള അക്കാദമി ഫോര്‍ എക്‌സിലന്‍സിന്റെ നിര്‍മ്മാണ മേല്‍നോട്ടത്തില്‍ കേരള ഇറിഗേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആണ് കെട്ടിട നിര്‍മ്മാണം നടത്തിയത്. ആധുനിക ക്ലാസ് മുറികള്‍, റഫ്രിജറേഷന്‍, എയര്‍ കണ്ടീഷനിംഗ്, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, വയര്‍മാന്‍ ട്രേഡുകള്‍ ഉള്‍പ്പെടെ പുതിയ സൗകര്യങ്ങളാണ് കട്ടപ്പന ഐടിഐയില്‍ ആരംഭിക്കുന്നത്. ത്രിഡി പ്രിന്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ കോഴ്‌സുകള്‍ എത്രയും വേഗം നടപ്പിലാക്കും.
സാങ്കേതിക മേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പുതിയ കോഴ്‌സുകള്‍ അനുവദിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതു തലമുറ കോഴ്‌സുകള്‍ കൂടി ഇവിടെ ആരംഭിക്കുന്നതോടെ ലോകത്തെ ഏതു വലിയ തൊഴിലധിഷ്ടിത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കിടപിടിക്കത്തക്ക രീതിയിലേക്ക് കട്ടപ്പന ഐടിഐ ഉയരും.
ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with
– https://wa.me/message/FJXDNGIRM3KGN1
#kattappana #iti #new #building #news #updates #onlinemedia #നാട്ടുവാർത്തകൾ