ഡല്‍ഹി സംഘത്തിലെ അതിക് ഉര്‍ റഹ്‌മാന്‍(38), വാസിം അഹമ്മദ്(32), മുംബൈ സംഘത്തിലെ സണ്ണി ഭോല യാദവ്(27), ശ്യാം ബരൻവാള്‍(32) എന്നിവരാണ് അറസ്റ്റിലായത്. പരസ്പരബന്ധമില്ലാത്ത രണ്ടു സംഘങ്ങളും മോഷണം നടത്തുന്നതിനുവേണ്ടി മാത്രമാണു കൊച്ചിയിലെത്തിയത്. മോഷണത്തിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പോലീസിന്‍റെ വിശദീകരണം. ഡല്‍ഹിയില്‍നിന്നു പിടികൂടിയ പ്രതികളെ ഇന്നലെ കൊച്ചിയിലെത്തിച്ചു. മുംബൈയില്‍ പിടിയിലായ പ്രതികളെ വൈകാതെ കൊച്ചിയിലെത്തിക്കും. ഡല്‍ഹി സംഘം ബാബാഗഞ്ജില്‍നിന്നും മുംബൈ സംഘം താനെയില്‍നിന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് അന്വേഷണം തുടരുകയാണ്. മറ്റു പ്രതികളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ ഇവരുടെ അറസ്റ്റുമുണ്ടാകും. രണ്ടു സംഘങ്ങളില്‍നിന്നുമായി 23 ഫോണുകള്‍ പോലീസ് കണ്ടെടുത്തു.അറസ്റ്റിലായ അതിക് ഉര്‍ റഹ്‌മാന്‍ ഡല്‍ഹിയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ വഞ്ചന, കവര്‍ച്ച തുടങ്ങി എട്ടു കേസുകളില്‍ പ്രതിയാണ്. നാല് മോഷണക്കേസില്‍ വാസിം അഹമ്മദ് അറസ്റ്റിലായിട്ടുണ്ട്. സണ്ണി ഭോല യാദവ് നാലും ശ്യാം ബരൻവാള്‍ ഏഴും മോഷണക്കേസുകളില്‍ പ്രതികളാണ്. ഈ മാസം ആറിന് ബോള്‍ഗാട്ടി പാലസ് ഗ്രൗണ്ടിലായിരുന്നു സംഗീതനിശ. ആറായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയുടെ വിഐപി ഗേറ്റിലായിരുന്നു മോഷണം. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയും ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ചു നടത്തിയ നീക്കങ്ങളുമാണ് പ്രതികളിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.
☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#arrest #theft #ernakulamnews #news #updates #onlinemedia #nattuvarthakal