ഏലത്തട്ട, മോഷണവും,ശരം ചെത്തും പ്രതികളിൽ ഒരാൾ പിടിയിൽ..

കട്ടപ്പന,കോഴിമല,ഏലത്തോട്ടങ്ങളിൽ നിന്നും ഏലത്തട്ട മോഷണവും ശരം, ചെത്തും വ്യാപകമായിരുന്നു, കഴിഞ്ഞ മാസം – 11ാം തിയതി ഞായറാഴ്ച പകൽ 11 മണിയോടുകൂടി കോഴിമല മുരിക്കാട്ടുകൂടിയിൽ ലാലിച്ചൻ എന്നയാളുടെ പാട്ടത്തിനു കൊടുത്തിരിക്കുന്ന ഏലത്തോട്ടത്തിൽ നിന്നുമാണ്,തട്ടയും ശരവും മോഷണം പോയത് ഏകദേശം മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ.. നഷ്ടമുണ്ടായതായി.തോട്ട ഉടമ പറഞ്ഞു ഞായറാഴ്ച പകൽ 11 മണിയോടുകൂടി തോട്ടം ഉടമ കാട്ടിൽ എത്തിയപ്പോൾ കണ്ടാലറിയാവുന്ന മൂന്ന് വ്യക്തികൾ വെട്ടിയെടുത്ത തട്ടയും ശരവുമായി ഓടുന്നതാണ് കണ്ടത് തോട്ട ഉടമ കട്ടപ്പന പോലീസ് സ്റ്റേഷനിൽ പരാതി നൽകി പരാതിയുടെ അടിസ്ഥാനത്തിൽ, പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു മറ്റുള്ളവർക്ക് തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#elathatta #kozhimala #kattappana

Leave a Reply

Your email address will not be published. Required fields are marked *