നീണ്ടപാറക്ക് സമീപം നാഷ്ണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് വീടിനു മുകളിൽ പതിച്ചു

കോതമംഗലം : നീണ്ടപാറക്ക് സമീപം നാഷ്ണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് വീടിനു മുകളിൽ പതിച്ചു. ഇടശ്ശേരി വർഗീസിൻ്റെ വീടിന് മുകളിലേക്കാണ് ലോറി പതിച്ചത്.
നേര്യമംഗലം – നീണ്ടപാറ റോഡിൽ ഡബിൾ കുരിശിന് താഴെ ഇടുക്കി ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് റോഡിന് സമീപത്തെ വീടിന് മുകളിൽ പതിച്ചത്. ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട് റോഡിൻ്റെ ഓരത്തെ ബാരിക്കേഡ് ഇടിച്ച് തകർത്ത് പത്തടി താഴ്ചയിലിരിക്കുന്ന വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.

ലോറി കെട്ടിടത്തിൽ തങ്ങിനിന്നതുമൂലം ദുരന്തം ഒഴിവാഴി ആർക്കും പരിക്കില്ല. കോതമംഗലം അഗ്നിരക്ഷാ സേനയുടെയും ഊന്നുകൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റി.
വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നേര്യമംഗലം മുതൽ നീണ്ട പാറ വരെ റോഡിനിരുവശവും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ കാട് വളർന്ന് നിൽക്കുന്നത് മൂലം ഡ്രൈവർമാർക്ക് ദൂരക്കാഴ്ച മറക്കും. ഇതും അപകടങ്ങൾക്കിടയാക്കും.

Leave a Reply

Your email address will not be published. Required fields are marked *