വെട്ടിക്കാമറ്റത്തിന് സമീപം കലുങ്ക് ഇടിഞ്ഞ് അപകട ഭീഷണി

ഇടുക്കി: ഇരട്ടയാർ വെട്ടിക്കാമറ്റം – പ്രകാശ് റോഡിൽ കലുങ്ക് ഇടിഞ്ഞ് അപകടഭീഷണിയുയർത്തുന്നു. വെട്ടിക്കാമറ്റത്തിന് സമീപം കനത്ത മഴയിൽ കലുങ്കിന്റെ താഴ്‌ഭാഗത്തെ കൽക്കെട്ട് ഇടിഞ്ഞ് വീഴുകയായിരുന്നു. സ്‌കൂൾ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കൊടും വളവായതിനാൽ ഡ്രൈവർമാർക്ക് റോഡ് തകർന്നത് കാണുവാൻ സാധിക്കില്ല. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥലം സന്ദർശിക്കുകയും പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്‌തു. റോഡ് ഇടിഞ്ഞ ഭാഗത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻപോലും അധികൃതർ തയ്യാറാക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *