കോതമംഗലം : കുട്ടിയെ സ്കൂളിലയക്കാന് സമയമായിട്ടും ഉണര്‍ന്നില്ല, ഭാര്യ നോക്കുമ്പോള്‍ ഹനൂജ് ചലനമറ്റ നിലയില്‍. പത്തോളം മലയാളി കുടുംബങ്ങളുള്ള ബ്യുഡില് വേദനയായി കോതമംഗലത്തെ യുവാവിന്റെ മരണം. തലച്ചോറിലേക്കുള്ള ധമനികള്‍ പൊട്ടിയെന്നുഉള്ളതാണ് പ്രാഥമിക നിഗമനം. കെയറര്‍ വിസയില്‍ യുകെയിലെത്തി ഒരു വര്‍ഷം പോലും ആകാത്ത കുടുംബത്തെ തേടി ദാരുണ വാര്‍ത്ത
യുകെയിലെത്തി ഒരു വര്‍ഷം പോലും ആകാത്ത മലയാളി കുടുംബത്തെ തേടി വിധിയുടെ പകപോക്കല്‍. കെയറര്‍ വിസയില്‍ എത്തി ജീവിതം കരുപ്പിടിപ്പിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കോതമംഗലം സ്വദേശിയായ യുവാവ് ഹനൂജിനെ തേടി മരണം എത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ ജലദോഷം ഉണ്ടായിരുന്നതൊഴിച്ചാല്‍ ആരോഗ്യപരമായ ഒരു കുഴപ്പവും ഇല്ലാതിരുന്നയാളാണ് പ്രിയപ്പെട്ടവരോട് ഒരു വാക്ക് പോലും ഉരിയാടാതെ നടന്നു മറഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ക്ഷീണം തോന്നുന്നു എന്ന് പറഞ്ഞു വീണ്ടും കിടക്കാന്‍ പോയ ഹനൂജിനെ പിന്നെ കാണുന്നത് ചലനമറ്റ നിലയിലാണ്. രാവിലെ ഏഴര ആയിട്ടും എഴുന്നേറ്റ് വരാതായതോടെ ഭാര്യ വിളിക്കാന്‍ എത്തുമ്പോഴാണ് പ്രതികരണമില്ലാതെ ഹനൂജിനെ ബെഡില്‍ കണ്ടെത്തുന്നത്. ഉടന്‍ സുഹൃത്തുക്കളേ വിളിച്ചു സഹായം തേടുക ആയിരുന്നു. മിനിട്ടുകള്‍ക്കകം പാരാമെഡിക്സ് പാഞ്ഞെത്തുമ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#kothamangalam #uk #news #updates #today