അശോകക്കവല- കോട്ടമല റോഡ് യാഥാർത്ഥ്യത്തിലേക്ക്

മൂലമറ്റം : അശോകക്കവല-മൂലമറ്റം-കോട്ടമല റോഡ് യാഥാർത്ഥ്യത്തിലേക്ക്. റോഡ് നിർമ്മാണത്തിനായുള്ള ടെൻഡർ നടപടി പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. 7.5 കോടിക്കാണ് റോഡ് ടെൻഡർ നൽകിയിരിക്കുന്നത്. മഴക്കാലത്തിനു ശേഷം നിർമ്മാണം ആരംഭിക്കും. ഇതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മന്ത്രി സ്ഥലം സന്ദർശിച്ചു. കോട്ടമല ഭാഗത്തെ അവസാന റീച്ചായ ഒന്നര കിലോമീറ്ററിന്റെ ടാറിംഗാണ് പൂർത്തീകരിക്കാനുള്ളത്. അശോകക്കവല മുതൽ ബിഎംബിസി നിലവാരത്തിലാണ് റോഡ് പുനർനിർമ്മിക്കുന്നത്.മൂലമറ്റം -കോട്ടമല റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂലമറ്റത്തിൻ്റെ വികസനത്തിൽ കുതിച്ചുചാട്ടമുണ്ടാകും. ഇതിനു പുറമേ കൊച്ചി- തേക്കടി ദൂരത്തിൽ 40 കിലോമീറ്ററിന്റെ കുറവുണ്ടാകും. ടൂറിസം, കാർഷിക,വ്യാപാര മേഖലകളുടെ വികസനത്തിനും ഇത് പുത്തൻനുണർവ് സൃഷ്ട‌ിക്കും. ലോറേഞ്ചിനെയും ഹൈറേഞ്ചിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടത്താവളമായി ഇവിടം മാറും. നൂറുകണക്കിനു വിനോദസഞ്ചാരികൾ യാത്രചെയ്യുന്ന പാതയായി റോഡ് മാറുന്നതോടെ പ്രദേശത്തിന്റെ മുഖഛായ മാറും. ഇതുവഴി ബസ് സർവീസുകൾകൂടി ആരംഭിക്കുന്നതോടെ ഗതാഗത രംഗത്തും മുന്നേറ്റമുണ്ടാക്കാനും ജനങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരം കാണാനും ആകുമെന്നു ചൂണ്ടിക്കാട്ടുന്നു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *