മൂവാറ്റുപുഴ വാഴക്കുളത്ത് പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ

മൂവാറ്റുപുഴ: വാഴക്കുളത്ത് പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ. വാഴക്കുളം സെന്റ് ജോർജ് ഫെറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് ഇന്ന്(വ്യാഴം) രാവിലെ 5 മണിയോടെ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം നിർമല മെഡിക്കൽ സെന്റർ മോർച്ചറിയിലേക്ക് മാറ്റി. ഉന്നത പോലീസ് അധികാരികൾ സ്ഥലത്തെത്തിയിട്ടുണ്ട്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *