കൊച്ചി: പെരുമ്പാവൂരിൽ അതിഥിത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. ഒഡിഷ സ്വദേശിയായ ആകാശ് ഡിഗൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഒഡിഷ സ്വദേശി അഞ്ജൻ നായിക്ക് കൃത്യത്തിന് പിന്നാലെ രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ പെരുമ്പാവൂർ വടക്കാട്ടുപടിയിലായിരുന്നു സംഭവം. വടക്കാട്ടുപടിയിലെ വാടക കെട്ടിടത്തിലാണ് കൊല്ലപ്പെട്ട ആകാശും പ്രതി അഞ്ജനും താമസിച്ചിരുന്നത്. ആകാശിനൊപ്പം കുടുംബവും ഇവിടെ താമസമുണ്ട്. ചൊവ്വാഴ്‌ച രാവിലെ ആകാശും അഞ്ജനും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ഇതാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമികവിവരം.
ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻതന്നെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പ്രതിയായ അഞ്ജൻ കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇയാൾക്കായി പോലീസ് അന്വേഷണം തുടരുകയാണ്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1
#permbavoor #kochi #murder
