മരക്കൊമ്പ് വെട്ടുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു

ഈരാറ്റുപേട്ട: മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. കൊണ്ടൂർ തെക്കേമഞ്ഞാക്കൽ ടി.കെ. കൃഷ്ണൻകുട്ടി (68) ആണ് മരിച്ചത്. ബുധനാഴ്ച ഒരു മണിയോടെ അയൽവാസിയുടെ മുറ്റത്തെ മാവിന്റെ വീട്ടിനോട് ചേർന്ന് നിന്നിരുന്ന ശിഖരം മുറിക്കുന്നതിനിടെയാണ് അപകടം. ഉടൻതന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാല ജനറൽ ആശുപത്രി മോർച്ചറിയിൽ.

ഭാര്യ: പരേതയായ ലീലാമണി. മക്കൾ: ക്രണിഷ് കുമാർ, ടി.കെ. ലീന.

സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

#ഈരാറ്റുപേട്ട #മരക്കൊമ്പ് #തൊഴിലാളി #വീണുമരിച്ചു

Leave a Reply

Your email address will not be published. Required fields are marked *