സ്വകാര്യ ബസ് യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്നു യുവാവിന് ദാരുണാന്ത്യം. തൊടുപുഴ കാരിക്കോട് സ്വദേശി മാലപ്പറമ്പിൽ എം.എ.ആസാദ് (42) ആണു മരണപ്പെട്ടത്. കോട്ടയം അരീപ്പറമ്പ് പാമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന അറബെല്ല ബസിലാണു സംഭവം. പാമ്പാടിയിൽ നിന്നും ബസ് നാഗമ്പടം സ്റ്റാൻഡിൽ എത്തി ആളെ ഇറക്കുന്ന സമയത്താണ് ഫുഡ്ബോർഡിന് മുന്നിലെ സീറ്റിൽ യാത്രക്കാരൻ അനക്കമില്ലാതെ ഇരിക്കുന്നതു ജീവനക്കാർ ശ്രദ്ധിച്ചത്. ഉടൻതന്നെ ഈ ബസിലെ തന്നെ യാത്രക്കാരിയായിരുന്ന നഴ്‌ം, നാഗമ്പടം എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരും ചേർന്നു പരിശോധിച്ചപ്പോൾ അബോധാവസ്ഥയിലാണെന്നു തിരിച്ചറിയുകയും തുടർന്നു ബസ് ഡ്രൈവർ റോണിയും, കണ്ടക്ടർ റോജിയും പോലീസും ചേർന്നു ജില്ല ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപേ മരണം സംഭവിച്ചു.
കോട്ടയത്ത് സ്വകാര്യ ബസ് യാത്രക്കിടെ ഹൃദയാഘാതം; യുവാവിന് ദാരുണാന്ത്യം, മരണപ്പെട്ടത് ഇടുക്കി തൊടുപുഴ സ്വദേശി.
