ആഘോഷാരവങ്ങളു ടെ നടുവിൽ തൊടുപുഴയിൽ ഡീനിന്റെ റോഡ് ഷോ

തൊടുപുഴ : ലോക്‌സഭ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ ഡീൻ കുര്യാക്കോസ് തനിക്ക് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച തൊടുപുഴയിൽ ഇന്നലെ റോഡ് ഷോ നടത്തി. ആഘോഷാരവങ്ങളുടെ നടുവിൽ തുറന്ന ജീപ്പിലായിരുന്നു റോഡ് ഷോ. രാവിലെ മുതിർന്ന നേതാവും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ. ജോസഫിനെ അദ്ദേഹത്തിൻറെ വസതിയിലെത്തി സന്ദർശിച്ച ശേഷമാണ് റോഡ് ഷോ ആരംഭിച്ചത്. രാവിലെ 11.30 ന് തൊടുപുഴ ഗാന്ധിഭവനിൽ നിന്ന് ആരംഭിച്ച റോഡ് ഷോ നഗരംചുറ്റി തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ സമാപിച്ചു. നേതാക്കളായ സി.പി. മാത്യു, എസ്. അശോകൻ, എം.ജെ. ജേക്കബ് എന്നി നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *