ഇടുക്കി : കാടിറങ്ങിവന്ന മ്ലാവ് ഇടുക്കി മെഡിക്കൽ കോളേജിനുസമീപം വൈദ്യുതാഘാതമേറ്റ് ചത്തു. മൂന്നുവയസ് പ്രായമുള്ള മ്ലാവിനെയാണ് വൈദ്യുതാഘാതമേറ്റ് ചത്ത നിലയിൽ ഇന്നലെ രാവിലെ കണ്ടത്.സമീപത്ത് ഉണങ്ങിനിന്ന മരം വൈദ്യുതി പോസ്റ്റിലേക്കു മറിഞ്ഞ് ലൈൻ പൊട്ടിവീണ് മ്ലാവിന് ഷോക്കേൽക്കുകയായിരുന്നു. മൂന്നാറിൽ നിന്നെത്തിയ വനം വകുപ്പിന്റെ വെറ്റിനറി ഡോക്ടർ പോസ്റ്റുമോർട്ടം നടത്തി വൈദ്യുതാഘാതമേറ്റാണു മ്ലാവ് ചത്തതെന്നു സ്ഥിരീകരിച്ചു.
#idukkinews
