ഇടുക്കി : കാണാതായ ഏഴുവയസുകാരനെ അയല്‍വാസിയുടെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടിഞ്ഞമല മണിക്കട താന്നിവേലിയില്‍ റോബിന്റെ മകന്‍ ദാവീദ് റിയാന്‍ റോബിനാണ് (6 വയസ്സ്) മരിച്ചത്.
വെള്ളിയാഴ്ച്ച വൈകിട്ട് നാലുമണി മുതല്‍ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നാട്ടുകാരും തങ്കമണി പൊലീസും നടത്തിയ തിരച്ചിലിലാണ് അയല്‍വാസിയുടെ പടുതാക്കുളത്തില്‍ കുട്ടിയെ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
#Idukkinews