വെള്ളയാംകുടിക്ക് സമീപം വാഹനാപകടം: ആറ് പേർക്ക് പരിക്ക്

ഇടുക്കി : അടിമാലി കുമിളി ദേശീയപാതയിൽ വെള്ളയാംകുടിക്ക് സമീപം വാഹനാപകടം. ചെറുതോണി ഭാഗത്തുനിന്ന് വന്ന ഓട്ടോറിക്ഷയെ അതേ ദിശയിൽ നിന്ന് വന്ന ചരക്ക് ലോറി മറികടക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിയുകയും കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. ഇവർ ചെറുതോണി സ്വദേശികളാണെന്നാണ് വിവരം. കാര്യമായി പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#idukkinews #adimalinews #cheruthoninews

Leave a Reply

Your email address will not be published. Required fields are marked *